ചുണ്ടുകള്‍ മുഖ സൗന്ദര്യത്തില്‍ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. എന്നാല്‍ വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്നു. ഈ പ്രശ്‌നങ്ങളെല്ലാം കുറച്ച് ശ്രദ്ധ നല്‍കിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില മാര്‍ഗ്ഗങ്ങളിതാ താഴെ കൊടുക്കുന്നു.
1.വെയിലത്തു നടക്കുന്നതിനുമുമ്പ് ചുണ്ടില്‍ അല്പം നെയ്യ് പുരട്ടുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചുണ്ടുകളില്‍ ഏതെങ്കിലും ഒരു നറിഷിങ് ക്രീം പുരട്ടുക.ഇത് ചുണ്ടുകള്‍ വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും.
2.വേനല്‍ക്കാലത്ത് ചുണ്ടുകളിലെ ഈര്‍പ്പം അധികനേരം നിലനില്ക്കില്ല. അതിനാല്‍ ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അല്പം വെളിച്ചെണ്ണ പുരട്ടിയാല്‍ മതി.
3.ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതുമൂലം ചുണ്ടുകള്‍ ഉണങ്ങാന്‍ സാധ്യതയുണ്ട്.അതിനാല്‍ ഇവ കഴിക്കുന്ന സമയം ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികള്‍, പാല്‍, മോര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.
4.ബീറ്റ് റൂട്ട് നീരും ഗ്‌ളിസറിനും ചേര്‍ത്തു പുരട്ടുന്നത് ചുണ്ടുകളുടെ കറുപ്പു നിറമകറ്റും. കാല്‍സ്പൂണ്‍ പാല്‍പ്പൊടിയും അത്രയും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും.