നമ്മുടെ തലയിലെ മുടികളുടെ ടെക്‌സ്ച്ചര്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് മാറുന്നുണ്ടെന്നത് നിങ്ങള്‍ക്ക് അറിയാമോ? ഉദാഹരണത്തിന്, മഴക്കാലത്ത് മുടി കൂടുതലായി ചുരുണ്ടുകിടക്കുകയും വേനല്‍ക്കാലത്ത് എണ്ണമയമുള്ളവയായിരിക്കുകയും ചെയ്യുന്നു. പുറത്തെ കാലാവസ്ഥ ചൂടും ഈര്‍പ്പവും ഉള്ളതാകുമ്‌ബോള്‍, മുടിയില്‍ എണ്ണയിടുന്നത് അവയെ വളരെയധികം ഒട്ടിപ്പിടിക്കുന്നതാക്കുകയും മുടി പരുക്കനായി കാണപ്പെടുകയും ചെയ്യുന്നു! എന്നാല്‍ ചൂടുള്ള കാലാവസ്ഥയില്‍ ഒരാള്‍ മുടിയ്ക്ക് എണ്ണയിടുന്നത് മൊത്തത്തില്‍ അവസാനിപ്പിക്കണമെന്നാണോ അത് അര്‍ത്ഥമാക്കുന്നത് ലിവര്‍ ആയുഷിന്റെ ആയുര്‍വേദ വിദഗ്ദ്ധന്‍, ഡോ. മഹേഷ് ടി.എസ്. പറയുന്നത്, 'സുന്ദരമായ മുടിക്ക് ഒരാള്‍ പതിവായി എണ്ണ പ്രയോഗിക്കേണ്ടതാണ് എന്നാല്‍ അനുബന്ധമായി യഥാക്രമം നല്ല പോഷകാഹാരം കഴിക്കേണ്ടതാണ്.
ബലമുള്ളതും തിളക്കമുള്ളതുമായ തലമുടിച്ചുരുളുകള്‍ ശരിയായ പോഷകാഹാരത്തോടൊപ്പം ആരോഗ്യമുള്ള ശരീരത്തെയാണ് സൂചിപ്പിക്കുന്നത്.' ആയുര്‍വേദത്തിലെ പുരാതന ശാസ്ത്രമനുസരിച്ച്, പ്രകൃതിയിലെ ചേരുവകളാല്‍ സമ്ബന്നമായ തൈലങ്ങള്‍ കൊണ്ട് പതിവായി നിങ്ങളുടെ തലമുടിയില്‍ എണ്ണയിടുന്നതാണ് നിങ്ങളുടെ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഒരേയൊരു വഴി. തൈലങ്ങള്‍ വേരുകളില്‍ നിന്ന് മുടിയെ ബലപ്പെടുത്തുകയും മുടി നീണ്ടതും, ബലമുള്ളതും, തിളക്കമുള്ളതും ആക്കുകയും ചെയ്യുന്നു! ദിനചര്യ (ദൈനംദിന ശീലം) എന്ന പാഠത്തില്‍ അഭ്യംഗയുടെ പശ്ചാത്തലത്തില്‍, ശിരസ്(തല), ശ്രവണ (ചെവികള്‍), പാദ (കാലുകള്‍ പ്രത്യേകിച്ച് കാല്‍പാദം) എന്നിവയില്‍ നടത്തുന്ന അഭ്യംഗ (എണ്ണയിടല്‍) സവിശേഷമാണെന്ന് പ്രത്യേകമായി പരാമര്‍ശിക്കുന്നു കാരണം ഇവ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉത്തേജനം ഉറപ്പുവരുത്തുകയും ആരോഗ്യം നിലനിര്‍ത്തുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ആയതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ തലമുടി 'എണ്ണമയം' ആക്കാതെ രോമമൂലത്തിലുള്ള ചെറുഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ശിരോചര്‍മ്മത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ചില ആയുര്‍വേദ എണ്ണയിടല്‍ ടിപ്പുകള്‍ ഇതാ.
ടിപ്പ് 1: കൂടുതല്‍ എണ്ണ ഉപയോഗിക്കരുത് ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങളുടെ തലമുടിച്ചുരുളുകളില്‍ കുറഞ്ഞ അളവില്‍ തൈലം തേയ്ക്കുന്നത് സൂര്യന്റെ തീവ്രമായ അള്‍ട്രാ- വയലറ്റ് കിരണങ്ങളില്‍ നിന്നും അവയെ സംരക്ഷിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് മുടിയില്‍ എണ്ണയിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കരുത്. അല്പം പുരട്ടുക.
ടിപ്പ് 2: രാത്രി മുഴുവനും മുടിയില്‍ എണ്ണയിട്ടിരിക്കരുത് രാത്രി മുഴുവനും മുടിയില്‍ എണ്ണ ഇട്ടിരിക്കുനത് ഷാമ്ബൂ ചെയ്തതിനു ശേഷവും തലയോട്ടിയില്‍ പശപ്പ് അവശേഷിപ്പിക്കും. കൂടാതെ, ധാരാളം എണ്ണ ഒന്നിലധികം തവണ ഷാമ്ബൂ ചെയ്യേണ്ടത് ആവശ്യമാക്കും, ഇത് നിങ്ങളുടെ തലയോട്ടിയും മുടിയുടെ വേരുകളും ധാരാളം രാസപദാര്‍ത്ഥങ്ങള്‍ക്ക് വിധേയമാകുന്നതിന് കാരണമാകുന്നു. തൈലം പ്രയോഗിച്ച് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കഴുകി കളയണം. ദിനചര്യ (ദൈനംദിന ശീലം) എന്ന വിഷയത്തില്‍ പ്രകാരം, അഭ്യംഗ അല്ലെങ്കില്‍ എണ്ണയുടെ പ്രയോഗം ഏതൊരു കാലവസ്ഥയ്ക്കും നിരപേക്ഷിതമായി ഒരാള്‍ കുളിക്കുന്നതിനു മുമ്ബ് എണ്ണ ഉപയോഗിക്കണമെന്ന് പരാമര്‍ശിക്കുന്നു. എന്നുവരുകിലും, രാത്രി മുഴുവനും എണ്ണയിട്ടിരിക്കുന്നത് ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നില്ല.
ടിപ്പ് 3: പ്രകൃതിദത്ത ചേരുവകള്‍ ഉള്ള ഷാംപൂ ഉപയോഗിക്കുക ലിവര്‍ ആയുഷ് ഫെനുഗ്രീക് ആന്റി-ഡാമേജ് ഷാംപൂ പോലെയുള്ള ആയുര്‍വേദ ഷാംപൂകളില്‍ മുടിയെ പോഷിപ്പിക്കാനുള്ള പ്രകൃതിദത്ത ചേരുവകളുള്ളതിനാല്‍ നിരന്തരം ഉപയോഗിച്ചാല്‍ പോലും മുടിയുടെ കേടുപാടുകള്‍ കുറയ്ക്കുന്നു.
ടിപ്പ് 4: ഒരു ആന്റി -ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുക ഡോ. മഹേഷ് ടിഎസ് ന്റെ അഭിപ്രായ പ്രകാരം, ഔഷധം ചേര്‍ത്ത എണ്ണ മുടിയില്‍ ഇടേണ്ടത് പ്രധാനമാണ്, കാരണം സസ്യങ്ങള്‍ എണ്ണയില്‍ ഇട്ട് പ്രോസസ് ചെയ്ത് എടുക്കുമ്‌ബോള്‍ അവയുടെ ഗുണങ്ങള്‍ എണ്ണയില്‍ വന്നു ചേരുന്നതിനാല്‍ മുടിയില്‍ ഫംഗല്‍ വളര്‍ച്ച ഉണ്ടാകാതെ സംരക്ഷിക്കുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലും ശരിയായ പ്രയോഗവും കഴുകലും ആവശ്യമാണ്. മുടിയിലെ പുറംതൊലിയിലെ കോശങ്ങളുടെ വിടവ് നികത്താനും മുടിയുടെ ലഘുപേശികളിലേക്ക് സര്‍ഫക്റ്റന്റ്‌സ് പോലുള്ള തീവ്രമായ വസ്തുക്കള്‍ തുളച്ച് കയറുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് മുടിക്ക് ദോഷം ചെയ്യുന്നതരം ഹൈ ക്ലെന്‍സിംഗ് ആന്റി-ഡാന്‍ഡ്രഫ് ഷാമ്ബൂവിന്റെ ഉപയോഗം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു.
ലിവര്‍ ആയുഷ് ആന്റി-ഡാന്‍ഡ്രഫ് നീം ഷാമ്ബൂ പോലെയുള്ള ആന്റി-ഡാന്‍ഡ്രഫ് ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തെ വളരെയധികം കുറയ്ക്കുന്നു. ഈ ലേഖനം പങ്കിടൂ! ദിവസം തോറും കാലാവസ്ഥ കൂടുതല്‍ ചൂടായി കൊണ്ടിരിക്കുകയാണ്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഒരു ഉപകാരം ചെയ്യുക, ഈ ലേഖനം അവരുമായി പങ്കുവയ്ക്കുക, അതിലൂടെ അവര്‍ക്കും അവരുടെ നീണ്ട തലമുടിച്ചുരുളുകള്‍ സംരക്ഷിക്കുവാന്‍ കഴിയട്ടെ!