Latest News

ചർമ്മ പരിപാലനത്തിന് തുളസി ടോണര്‍

Malayalilife
ചർമ്മ പരിപാലനത്തിന് തുളസി ടോണര്‍

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തുളസി. പ്രമേഹത്തിനും , ശ്വാസകോശ പ്രശനങ്ങൾക്കും  എല്ലാം തന്നെ തുളസി ഉപയോഗിക്കാറുണ്ട്. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ തുളസിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ പ്രശ്ങ്ങൾക്കും എല്ലാം തന്നെ പരിഹാരമാണ്. വീട്ടില്‍ തന്നെ തുളസി ഉപയോഗിച്ച് എങ്ങനെ ചർമ്മം സംരക്ഷിക്കാം എന്ന് നോക്കാം.

തുളസി ഒരു പ്രകൃതിദത്ത ക്ലെന്‍സറായി തന്നെ ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയ വരണ്ട മൃതചര്‍മ്മകോശങ്ങളില്‍ നിന്ന് മുക്തി നേടാന്‍  ഉപയോഗിക്കാം.  തുളസി ഉപയോഗിക്കുന്നതിലൂടെ മുഖക്കുരു പോലുള്ള പ്രശ്ങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്.

ആവി പിടിക്കല്‍

കുറച്ച് പുതിയ തുളസിയില  തിളക്കുന്ന വെള്ളത്തില്‍ ഇടുക.  ശേഷം 10-15 മിനിറ്റ് നേരം ഈ വെള്ളം മുഖത്തിന്  നന്നായി ആവി പിടിക്കുക. ഇത്  ചര്‍മ്മത്തിന്  ഏറെ ഗുണങ്ങൾ നൽകുന്നു.  ഇത് കൂടാതെ തന്നെ അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറന്ന് ആഴത്തിലുള്ള ശുദ്ധീകരണം നടത്തുകയും ചെയ്യുന്നു. ഇത് നിങ്ങളെ വൃത്തിയുള്ളതും മികച്ചതും ഉന്മേഷദായകവുമായ മുഖം നേടാന്‍ സഹായിക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുഖക്കുരു മാറ്റാനും അതിന്റെ വളര്‍ച്ച ഒഴിവാക്കുന്നതിനും  ഇത് ചെയ്യുക.

തുളസി നീര്

തുളസി നീര് നേരിട്ട് മുഖക്കുരു നീക്കുന്നതിന് ഭാഗമായി തന്നെ  പ്രയോഗിക്കാവുന്നതാണ്. കുറച്ച് നല്ല തുളസി ഇലകള്‍ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കുക. ശേഷം  ഇവ ചതച്ച് നീര് പിഴിഞ്ഞെടുക്കുക. ഈ നീര് ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ നിങ്ങളുടെ മുഖത്തുടനീളമോ അല്ലെങ്കില്‍ മുഖക്കുരു ബാധിത പ്രദേശങ്ങളിലോ  പുരട്ടുക. 15 മിനിറ്റ്  നേരം നീര് പൂര്‍ണ്ണമായും ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്നതിനായി കാത്തിരിക്കുക. തണുത്ത വെള്ളത്തില്‍ തുടർന്ന്  മുഖം കഴുകുക,

തുളസി ടോണര്‍

 ഒരു കപ്പ് വെള്ളത്തില്‍  5-10 തുളസിയില ചതച്ച് 7 മുതല്‍ 10 മിനിറ്റ് വരെ തിളപ്പിച്ച് ഒരു തുളസി ടീ ടോണര്‍ തയ്യാറാക്കുക. പിന്നാലെ  ഈ ദ്രാവകം അരിച്ചെടുത്ത് തണുപ്പിക്കാൻ വയ്ക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് എന്നിട്ട് ചര്‍മ്മത്തിലെ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍  പ്രയോഗിക്കുക.  തനിയെ തന്നെ  ഇത് തനിയെ വരണ്ടുപോയ്‌ക്കോളും. 
 

Read more topics: # thulasi toner ,# for skin health
thulasi toner for skin health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES