Latest News

തൈരും തക്കാളിയും മുഖത്തിട്ടാല്‍ ഫലം സൂപ്പര്‍

Malayalilife
തൈരും തക്കാളിയും മുഖത്തിട്ടാല്‍ ഫലം സൂപ്പര്‍

രോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യത്തിനും നാം പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ സൗന്ദര്യ സംരക്ഷണം നമുക്ക് ഒരു വെല്ലുവിളിയായി മാറുന്നു. വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല വസ്തുക്കളും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നാം ഉപയോഗിക്കുന്നു. എന്നാല്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നില്ലേ. എത്രയൊക്കെ വിലകൂടിയ വസ്തുക്കള്‍ ഉപയോഗിച്ചാലും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിലെ അഴുക്കും പൊടിയും ബ്ലാക്ക്‌ഹെഡ്‌സും മൃതകോശങ്ങളും എല്ലാം ഇല്ലാതായാല്‍ തന്നെ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നു.

ടാനീംഗ് പോലുള്ള പ്രശ്‌നങ്ങളും ചര്‍മ്മത്തിന്റെ സ്വാഭാവികതയെ കുറക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും അകാല വാര്‍ദ്ധക്യത്തിലേക്കും ചര്‍മ്മത്തിന് ചുളിവുകള്‍ വീഴുന്നതിനും കാരണമാകുന്നു. ക്രീമുകളും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു സ്ഥിര പരിഹാരമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ നല്‍കുന്നതാല്‍ക്കാലിക പരിഹാരത്തിന് മുന്‍പ് വീട്ടില്‍ നമുക്ക് ചെയ്യാവുന്ന ചില സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് തൈരും തക്കാളിയും മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ മാര്‍ഗ്ഗം. അറിയാന്‍ വായിക്കൂ.

തൈര്, പഞ്ചസാര എന്നിവയാണ് ഈ ഫേസ്പാക്കിന് ആവശ്യമുള്ള വസ്തുക്കള്‍. ആദ്യം തക്കാളി നാല് കഷ്ണങ്ങളായി മുറിക്കുക. ഇതിന്റെ മുറിച്ച ഭാഗം തൈരില്‍ ഒന്ന് മുക്കിയെടുക്കുക. അതിന് ശേഷം ഇത് പഞ്ചസാരയിലും മുക്കിയെടുക്കുക. ശേഷം മുഖത്ത് നല്ലതുപോലെ ഉരസുക. പഞ്ചസാരയും തൈരും തീരുമ്പോള്‍ വീണ്ടും ഇത് പോലെ തന്നെ ചെയ്യുക. ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് തക്കാളിയുടെ നീര് എത്തുന്ന തരത്തില്‍ വേണം ചര്‍മ്മത്തില്‍ ഉരസുന്നതിന്. ഇതെല്ലാം ചര്‍മ്മത്തിന് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്.

തക്കാളിയുടെ ഗുണങ്ങള്‍

തക്കാളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കപ്പെടുന്നതാണ് എന്ന് നമുക്കറിയാം. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. വിറ്റാമിന്‍ എ, ബി, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തക്കാളി. എന്നാല്‍ കിഡ്‌നി സ്റ്റോണ്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ തക്കാളി കുരുവോടെ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.

തൈര്

ചര്‍മ്മത്തിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് തൈര്. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്ന അതേ ഗുണമാണ് തൈര് നിങ്ങള്‍ക്ക് നല്‍കുന്നത്. എല്ലാ വിധത്തിലും ചര്‍മ്മത്തിലുണ്ടാവുന്ന ഏത് അസ്വസ്ഥതകളേയും തൈര് ഇല്ലാതാക്കുന്നു. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും തൈര് തന്നെയാണ് മികച്ചത്. തൈര് ദിവസവും കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വയറിലുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിച്ച് നല്ല ദഹനത്തിനും തൈര് മികച്ചതാണ്. തൈരും തക്കാളിയും മിക്‌സ് ചെയ്ത മിശ്രിതം ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഗുണങ്ങള്‍

നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ അതിനെ നീക്കം ചെയ്യുന്നതിനും ചര്‍മ്മം ഓയില്‍ഫ്രീ ആക്കുന്നതിനും സഹായിക്കുന്നു തക്കാളി തൈര് ഫേസ്പാക്ക്. ഇത് കൂടാതെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പാടേ ഇല്ലാതാക്കുന്നതിനും മുഖക്കുരു പാടുകളെ പോലും പ്രതിരോധിക്കുന്നതിനും തൈര് തക്കാളി ഫേസ് പാക്ക് സഹായിക്കുന്നു. സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകളേയും പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ഓക്‌സാലിക് ആസിഡ് ആണ് സണ്‍ടാനിനെ ചെറുക്കുന്നതിന് സഹായിക്കുന്നത്. കൂടാതെ ചര്‍മ്മം സോഫറ്റ് ആക്കുന്നു. കൂടാതെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും ചെയ്യുന്നു.

അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ നിരവധി നിങ്ങളെ ബാധിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ അല്‍പം പണിപ്പെടേണ്ടി വരും. എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ ചുളിവും വരള്‍ച്ചയും പ്രതിരോധിക്കുന്നതിനും തക്കാളി സഹായിക്കുന്നു. നല്ലതുപോലെ മോയ്‌സ്ചുറൈസ് ചെയ്യപ്പെടുന്ന ഗുണം ചര്‍മ്മത്തിന് ലഭിക്കുന്നതിന് തൈര് തക്കാളി മിക്‌സ് സഹായിക്കുന്നു. മൃതകോശങ്ങളെ പൂര്‍ണമായും നീക്കുന്നതിനും ചര്‍മ്മത്തില്‍ ഒളിച്ചിരിക്കുന്ന ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് എന്നീ പ്രശ്‌നങ്ങളെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈരും തക്കാളിയും.

 മറ്റൊരു രീതിയില്‍ ഉപയോഗിക്കാം

മറ്റൊരു രീതിയില്‍ ഉപയോഗിക്കാം
ഈ ഫേസ്പാക്ക് നിങ്ങള്‍ക്ക് മറ്റൊരു രീതിയിലും ഉപയോഗിക്കാവുന്നതാണ്. നല്ലതുപോലെ പഴുത്ത തക്കാളി എടുത്ത് പേസ്റ്റ് പരുവത്തിലാക്കുക ഇതിലേക്ക് തൈര് മിക്‌സ് ചെയ്ത് നല്ലതുപോലെ പൊടിച്ച പഞ്ചസാര ചേര്‍ക്കണം. പഞ്ചസാര ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓട്‌സ് ചെറുതായി പൊടിച്ച് ചേര്‍ക്കാവുന്നതാണ്. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുക്കികളയണം. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും ഇത് തേച്ചതിന് ശേഷം വെയിലത്ത് ഇറങ്ങരുത് എന്നതാണ്. ആഴ്ചയില്‍ രണ്ട് ദിവസം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കാം.

Read more topics: # ചര്‍മ്മം
thairu tomato beauty tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES