കാലില്‍ പാദസ്വരമണിയുന്നത് കാലിന് ഭംഗി കൂട്ടാന്‍ മാത്രമല്ല രോഗങ്ങളെ അകറ്റി നിര്‍ത്താന്‍വരെ ഇതുകൊണ്ട് കഴിയും .കാലില്‍ വെള്ളിയില്‍ നിര്‍മിച്ച പാദസരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അണിയുന്നത് രോഗശാന്തിയ്ക്ക് സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. നടുവേദന, മുട്ടുവേദന, ഹിസ്റ്റീരിയ തുടങ്ങിയ രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള കഴിവ് വെള്ളി ആഭരണങ്ങള്‍ക്കുണ്ടെന്നും ശാസ്ത്രം പറയുന്നു. കാലില്‍ സ്വര്‍ണം അണിയുന്നത് മനുഷ്യരെ രോഗിയാക്കാനുള്ള സാധ്യതകളുണ്ടെന്നും പറയപ്പെടുന്നു. ഇതാണ് നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന കീഴ് വഴക്കങ്ങള്‍.
കാലിന് ആകര്‍ഷണം ലഭിക്കാന്‍ ഇന്ത്യയില്‍ വിവാഹം കഴിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളാണ് ചെറിയ മണികളുള്ള പാദസരങ്ങള്‍ അണിയുക. കാലിനു് ആകര്‍ഷണം ലഭിക്കുന്നതിന് പുറമേ ശബ്ദംകൊണ്ട് തിരിച്ചറിയുന്നതിനും വേണ്ടിയാണ് പാദസരം അണിയുന്നത്. പരമ്പരാഗത ആഭരണമായി കണക്കാക്കുന്ന പാദസരം ഇന്ത്യയില്‍ വധുവിന് നല്‍കുന്ന പ്രത്യേക സമ്മാനം കൂടിയാണ്.
വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്. ഇത് നെഗറ്റീവ് ചിന്തീഗതികളാണ് നമുക്ക് തരുന്നതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.