അരി വെന്തു കിട്ടുന്ന വെള്ളം. പൊതുവെ വെള്ള നിറത്തിലാണ് കഞ്ഞി വെള്ളം ഉണ്ടാകുക. ഊറിക്കൂടിയാൽ അതിൽ പാട കാണാറുണ്ട്. കഞ്ഞി വെള്ളം പഴകിയാൽ കാടി എന്നു പറയും. കഞ്ഞി വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. ക്ഷീണം മാറാൻ ചൂടുള്ള കഞ്ഞി വെള്ളം ധാരാളം കുടിക്കുന്ന ശീലം മലയാളിക്ക് ഒരു കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഇത് സൗന്ദര്യ സംരക്ഷണ കാര്യത്തിലും ഏറെ ഗുണങ്ങൾ ആണ് ഉള്ളത്.
സൗന്ദര്യ സംരക്ഷണത്തിനും കേമനാണ് ഇത്. കഞ്ഞിവെള്ളം മുടി തഴച്ചുവളരാനും, താരന്‍ അകറ്റാനുമൊക്കെ സഹായിക്കാറുണ്ടെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. തലയില്‍ തേക്കേണ്ടത് തലേദിവസത്തെ കഞ്ഞിവെള്ളമാണ് . മുടിയ്ക്ക് തിളക്കം കൂട്ടാനും ഇത് സഹായിക്കും കഴുത്തിലെ കറുപ്പ് . മിക്കയാളുകള്‍ക്കുമുള്ള സൗന്ദര്യ പ്രശ്നമാണ്. കഞ്ഞിവെള്ളം കൊണ്ട് കഴുത്ത് കഴുകിയാല്‍ ഒരു പരിധിവരെ ഈ പ്രശ്നം മാറ്റാം.
മുഖത്തെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും കഞ്ഞിവെള്ളത്തിലുണ്ട്. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു അകറ്റാന്‍ സഹായിക്കും. ചര്‍മത്തിന് തിളക്കവും നിര്‍വും കൂട്ടാനും ഇത് സഹായിക്കും.