മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാം;  വഴികള്‍ ഇതാ

Malayalilife
topbanner
 മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാം;  വഴികള്‍ ഇതാ

ത് പ്രായത്തിലുള്ളവര്‍ക്കും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്‌നമാണ് മുഖക്കുരു. ഒരു ചെറിയ മുഖക്കുരു മതി പലപ്പോഴും നമ്മുടെ ആത്മവിശ്വാസം നഷ്ടമാകാന്‍. മുഖക്കുരുവിനേക്കാള്‍ പ്രശ്‌നക്കാരനാണ് അത് അവശേഷിപ്പിച്ച് പോകുന്ന പാടുകള്‍. മുഖക്കുരു അപ്രത്യക്ഷമായാലും ഈ പാടുകള്‍ നമ്മുടെ സ്വസ്ഥത നശിപ്പിക്കും. അതിനാല്‍ അവ നീക്കേണ്ടത് അത്യാവശ്യമാണ്. 

മുഖക്കുരു എടുക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്

ഇത്തരം പ്രവൃത്തികള്‍ പിഐഎച്ച് അഥവാ പോസ്റ്റ്-ഇന്‍ഫ്‌ലമേറ്ററി ഹൈപ്പര്‍പിഗ്മെന്റേഷന് കാരണമാകും. മുഖക്കുരു ഭേദമായതിന് ശേഷം അവശേഷിക്കുന്ന കറുത്ത പാടാണിത്.  ഇത് ഹൈപ്പര്‍പിഗ്മെന്റേഷന്‍ നമ്മുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. മുഖക്കുരു പൊട്ടിക്കുമ്പോള്‍ വീക്കം വഷളാക്കും,മുഖക്കുരു മാറി , ചര്‍മ്മം സുഖപ്പെടുമ്പോള്‍, ഇവിടെ വളരെയധികം മെലാനിന്‍ ഉത്പാദിപ്പിക്കുകയും കറുത്ത പാടുകള്‍ ഉണ്ടാകുകയും ചെയ്യും.

അര കഷ്ണം ജാതിക്ക അല്ലെങ്കില്‍ 8-10 ഞാവല്‍ വിത്തുകള്‍ എടുത്തു പൊടിച്ച ശേഷം അതിലേക്ക് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക, 20 മിനിറ്റ് വച്ച ശേഷം ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക. 

ഉരുളക്കിഴങ്ങും കറ്റാര്‍ വാഴ ജെല്ലും 

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനുള്ള മറ്റൊരു എളുപ്പവഴിയാണിത്. കുറച്ച് ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് അതിലേക്ക് ഓര്‍ഗാനിക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. ഇത് മുഖത്തെ ഈര്‍പ്പമുള്ളതാക്കുകയും, കറുത്ത പാടുകള്‍ മായ്ക്കുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ചര്‍മ്മം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാടുകളില്ലാതെ നിലനില്‍ക്കും. 

തേനും മഞ്ഞളും 

മഞ്ഞളില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ബയോ ആക്റ്റീവ് ഘടകമായ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കുന്നു. ചര്‍മ്മത്തിലെ കറുത്ത പാടുകളും മുറിവുകളും മാറ്റാന്‍ മഞ്ഞള്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. 

മഞ്ഞള്‍ തേനുമായി സംയോജിപ്പിച്ചു മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു പാടുകളും കറുത്ത പാടുകളും വേഗത്തില്‍ മായ്ക്കും. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു നുള്ള് മഞ്ഞളുമായി യോജിപ്പിച്ചു മുഖത്ത് പുരട്ടുക. അല്ലെങ്കില്‍ കറുത്ത പാടുകളില്‍ മാത്രം പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ദിവസവും രണ്ടു തവണ പുരട്ടാവുന്നതാണ്. 

ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ഒരു നാരങ്ങ പിഴിഞ്ഞു ഒഴിക്കുക. കുറച്ച് സമയത്തിന് ശേഷം തണുക്കുമ്പോള്‍ മുഖത്ത് പുരട്ടുക. രാത്രി മുഴുവന്‍ ചര്‍മ്മത്തില്‍ വച്ച ശേഷം പിറ്റേന്ന് രാവിലെ കഴുകി കളയുക. കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ചെടുക്കുക. ഇത് ഐസ് ക്യൂബുകളായി ഫ്രീസ് ചെയ്യുക. അതിനു ശേഷം മുഖം മുഴുവന്‍ മസാജ് ചെയ്യുക. രാത്രി മുഴുവന്‍ അങ്ങനെ വച്ച ശേഷം രാവിലെ കഴുകുക. എല്ലാ രാത്രിയും ഇത് ആവര്‍ത്തിക്കാവുന്നതാണ്.

 ¾ കപ്പ് തക്കാളി ജ്യൂസില്‍ പകുതി നാരങ്ങ ചേര്‍ക്കുക. അതിലേക്ക് 5-6 പുതിനയിലയും ഒരു നുള്ള് കറുത്ത ഉപ്പും ചേര്‍ക്കുക. ഇത് ഒരാഴ്ച്ച ദിവസവും രാവിലെയും വൈകുന്നേരവും കുടിക്കുക. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കി ശുദ്ധീകരിക്കാന്‍ ഇത് മികച്ചതാണ്. 

മസൂര്‍ ദാല്‍ ഫെയിസ് പാക്ക് 

നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ പൊടിച്ച മസൂര്‍ ദാല്‍, തണുത്ത പച്ച പാലില്‍ യോജിപ്പിച്ചു ഉപയോഗിക്കുക. എല്ലാ ദിവസവും രാവിലെ ഈ മിശ്രിതം ഉപയോഗിച്ച് മുഖത്ത് വൃത്താകൃതിയില്‍ സ്‌ക്രബ് ചെയ്യുക. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ദിവസവും ഇത് ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുക മാത്രമല്ല, ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്യും. 

Read more topics: # മുഖക്കുരു
remove dark spots

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES