Latest News

വാര്‍ധക്യത്തില്‍ വിഷാദരോഗം പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്..

Malayalilife
topbanner
വാര്‍ധക്യത്തില്‍ വിഷാദരോഗം പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്..


ലച്ചോറിലെ ചില രാസപദാര്‍ഥങ്ങളാണ് മനസ്സിന്റെ വൈകാരികാവസ്ഥകളുടെ നിയന്ത്രണം വഹിക്കുന്നത്. എന്നാല്‍ വാര്‍ധക്യത്തിലെത്തുമ്പോള്‍ ഇവയ്ക്ക് ഗണ്യമായ അളവില്‍ കുറവു സംഭവിക്കുന്നു.  പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ പെട്ടെന്ന് ഉല്‍കണ്ഠാകുലരാകുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വാര്‍ധക്യമായവര്‍ താരതമ്യേന മറ്റുള്ളവരെക്കാള്‍ ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്നു. പ്രതിസന്ധികള്‍ തന്നെ വാര്‍ധക്യത്തില്‍ വളരെ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് വഴുതിവീഴാനുള്ള കാരണമായി മാറുന്നു. 

പ്രായമായവര്‍ പൊതുവേ മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരാണ്. ശാരീരികമായ അവരുടെ അവശതകള്‍ തന്നെയാണ് അതിനുളള കാരണവും. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം നഷ്ടമാകുന്നതും, ജിവിതത്തിനുമേലുള്ള നിയന്ത്രണം പോകുന്നതും പ്രായമായവര്‍ ഇഷ്ടപ്പെടുന്നില്ല. ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്ന ബന്ധുക്കളെയും പരിചാരകരെയും ആശ്രയിക്കേണ്ടിവരുമോ എന്ന് അവര്‍ ഭയപ്പെടുന്നു. ഇത്തരം വിഷമാവസ്ഥകളൊക്കെ അവരെ വിഷാദത്തിലേക്കടുപ്പിക്കുന്നു. ഇത് കൂടാതെ മക്കള്‍ വീടുവിട്ടു പോകുന്നതും തുണയില്ലാതാകുന്നതും ഏകാന്തതയും ഒറ്റപ്പെടലിനുമൊപ്പം വിഷാദത്തിനും ഇടയാക്കുന്നു.

പ്രായമാകുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുതുടങ്ങും. ഈ പ്രവര്‍ത്തനമാന്ദ്യംതന്നെ വിഷാദത്തിനിടയാക്കാറുണ്ട്. മസ്തിഷ്‌കരോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ചില വൃക്കരോഗങ്ങള്‍ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടാകുമെന്നതിനാല്‍ വിദഗ്ധപരിശോധനയിലൂടെ രോഗം ഉറപ്പാക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്കൊപ്പമുള്ള വിഷാദരോഗം ശമിക്കുമ്പോള്‍ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകും. ഒപ്പം മറ്റു രോഗങ്ങളുടെ ചികിത്സ കൂടുതല്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.

വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, ആജന്മ സുഹൃത്തുക്കളുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയുക തുടങ്ങിയ പല ഘടകങ്ങളും വിഷാദരോഗാവസ്ഥക്ക് കാരണങ്ങളാകാറുണ്ട്. മാത്രമല്ല വ്യക്തിപരമായ പരാജയങ്ങള്‍, നഷ്ടങ്ങള്‍, മക്കളോടുള്ള സുഖകരമല്ലാത്ത ബന്ധങ്ങള്‍, മക്കളുടെ ദുഃഖങ്ങള്‍ തുടങ്ങിയ നോവുന്ന ചിന്തകളും വിഷാദത്തിനിടയാക്കും. പണമില്ലാത്തതാണ് വിഷാദരോഗത്തിന്റെ മറ്റൊരു കാരണം.

അതേസമയം രക്തസമ്മര്‍ദ ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും വിഷാദത്തിന് ഇടയാക്കുമെന്നതിനാല്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. 

Read more topics: # old age,# depression,# reasons
main reasons for depression in old age

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES