Latest News

വാര്‍ധക്യത്തില്‍ കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍..; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാര്‍ധക്യ പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും...

Malayalilife
topbanner
വാര്‍ധക്യത്തില്‍ കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍..;  ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാര്‍ധക്യ പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും...

വാര്‍ധക്യത്തില്‍ ആരേഗ്യം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം വാര്‍ധക്യ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ മറികടക്കാനാവും. 
വാര്‍ധക്യത്തിലെ ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണവുമായി ഏറെ ബന്ധമുണ്ട്. നാവിലെ രസമുകുളങ്ങള്‍ കുറയുന്നതിനാല്‍ രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ വൃദ്ധരെ അലട്ടാറുണ്ട്. വിഷാദം ഉള്ളവരിലും വിശപ്പില്ലായ്മ കൂടുതലാണ്. ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാറുണ്ട്. കൂടാതെ ചവയ്ക്കാന്‍ വിഷമം, പല്ല് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍, വായ വരളുക തുടങ്ങിയവയും വാര്‍ധക്യത്തില്‍ കാണാറുണ്ട്. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍, പയറുകള്‍, കൊഴുപ്പു മാറ്റിയ പാല്‍, മോര്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവയില്‍നിന്ന് ഓരോ ഇനവും തെരഞ്ഞെടുത്ത് കഴിക്കുന്നതാണ് വാര്‍ധക്യത്തില്‍ ഗുണകരം.

ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറച്ചുള്ള ഭക്ഷണരീതികളാണ് സ്വീകരിക്കേണ്ടത്. വെള്ളം 10 ഗ്ലാസെങ്കിലും കുടിക്കണം. മൂന്നുനേരം ഭക്ഷണം എന്നതിനു പകരം കുറേശ്ശെ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കും. ഗോതമ്പ്, റാഗി, തിന, ചെറുപയര്‍, ചോളം, നെല്ലിക്ക, പേരയ്ക്ക, പപ്പായ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങക്ക, തക്കാളി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി ഇവ മാറിമാറി ഭക്ഷണത്തില്‍പെടുത്തേണ്ടതാണ്്. കാഴ്ച മങ്ങാതിരിക്കാന്‍ മുരങ്ങയില, ചീര, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, കൊഴുപ്പുമാറ്റിയ പാല്‍ ഇവയിലേതെങ്കിലും ഒന്ന് ഭക്ഷണത്തില്‍ ദിവസവും പെടുത്തണം. കേള്‍വി സംരക്ഷിക്കാന്‍ നിലക്കടല, തവിട് കൂടുതലുള്ള അരി, പയര്‍വര്‍ഗങ്ങള്‍, ഇലക്കറി ഇവ ഗുണകരമാണ്. വായ വരളാതിരിക്കാന്‍ മോര്, ചെറുപയര്‍ സൂപ്പ് ഇവ കഴിക്കാം.

നല്ല ഓര്‍മയ്ക്ക് മധുരക്കിഴങ്ങ്, പശുവിന്‍ നെയ്യ്, കാരറ്റ്, വെണ്ടക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പിണ്ടി, മുരിങ്ങയില, വേവിക്കാത്ത പച്ചക്കറികള്‍, ചേന ഇവ ഉള്‍പ്പെടുത്താം. മൂത്രാശയപേശികളെബലപ്പെടുത്താന്‍ചേന, ചേമ്പ്, കാച്ചില്‍, ഓട്‌സ്, മലര്, ചോളം, നെല്ലിക്ക, ഏത്തപ്പഴം, ഉരുളക്കിഴങ്ങ് ഇവ ഗുണകരമാണ്. നെഞ്ചെരിച്ചില്‍ തടയാന്‍മല്ലി ചവച്ചിറക്കുന്നത് നല്ല ഫലം തരും. മലര്‍ വെന്ത വെള്ളമോ, മലര്‍ക്കഞ്ഞിയോ കഴിക്കുക. ചവയ്ക്കാന്‍ വിഷമമുള്ളവര്‍ക്കുംപല്ല് കൊഴിഞ്ഞവര്‍ക്കുംവെന്തുടഞ്ഞ കഞ്ഞി, ഓട്‌സ് കഞ്ഞി, കാരറ്റ്-ബീറ്റ്‌റൂട്ട് ജ്യൂസ്, ഏത്തപ്പഴം ഉടച്ചത്, പുഴുങ്ങിയ പയര്‍ ഉടച്ചത് ഇവ നല്‍കാം. ഇഡ്ഡലി, ഇടിയപ്പം ഇവ സൂപ്പില്‍ കുതിര്‍ത്തു നല്‍കുന്നത് പോഷകദാരിദ്ര്യം അകറ്റും.

Read more topics: # health care tips,# old age
health tips for old age-health care

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES