ചര്‍മ്മ സൗന്തര്യത്തിന്റെ കാര്യത്തില്‍ ആരും തന്നെ വിട്ടുവീഴ്ച മനോഭാവം കാണിക്കാറില്ല . അതുകൊണ്ട് തന്നെ ചര്‍മ്മ പരിപാലനത്തിന് പലതരം മാര്‍ഗ്ഗങ്ങളാണ് പരീക്ഷിക്കാറുളളത് . ഓരോരുത്തരിലും ചര്‍മത്തിന്റെ സ്വഭാവം വ്യതസ്തമായിരിക്കും . അതിന് അനുയോജ്യമായിട്ടുളള ഫേസ്പാക്കുകള്‍ പ്രക്യതിദത്തമാര്‍ഗ്ഗത്തിലൂടെ വീട്ടില്‍ തന്നെ തയ്യാറാക്കാം . എണ്ണമയമുള്ള ചര്‍മത്തിന് വേണ്ടി മൂന്നു ഫേസ്പാക്കുകള്‍ പരിചയപ്പെടാം.
ആര്യവേപ്പും ചെറുനാരങ്ങയും
ആര്യവേപ്പില ആറെണ്ണം നന്നായി അരച്ചെടുത്ത് ശേഷം ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക . അതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം . മുഖത്തെ എണ്ണമയം നീക്കം ചെയ്യുന്നതോടൊപ്പം മുഖത്തെ പാടുകള്‍ നീക്കം ചെയ്യാനും സാധിക്കുന്നു .
കളിമണ്‍ പാക്ക്
ആറടി താഴ്ചയില്‍ നിന്നെടുത്ത കളിമണ്‍ ശുദ്ധീകരണം നടത്തിയ ശേഷം വെളളം ചേര്‍ത്ത് കുഴമ്പ്് രൂപത്തിലാക്കി മുഖത്ത് പുരട്ടുക . ഇത് മുഖത്ത് ഉണ്ടാകുന്ന അമിതമായ എണ്ണമയം തടയുകയും ചെയ്യുന്നു .
രക്തചന്ദനം
രക്തചന്ദനവും ചന്ദനവും ചേര്‍ത്ത് സമാസമമായി യോജിപ്പിച്ച ശേഷം മിശ്രിതമാക്കി മുഖത്ത് പുരട്ടുക . 30 മിനിട്ട് ശേഷം ഇത് കഴുകി കളയാം . രക്തചന്ദനം മുഖകാന്തി കൂട്ടുന്നതിനും മുഖത്തെ കറുത്ത പാടുകള്‍ തടയുന്നതിനും സഹായകമാണ് . കൂടാതെ ഇത് മുഖത്തെ എണ്ണമയം തടയാനും സാധിക്കുന്നു .