Latest News

കുഞ്ഞിനെ കൈയ്യിലെടുത്ത് പാല്‍കുപ്പിയുമായി സൂര്യ: 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടൈറ്റില്‍ പോസ്റ്റര്‍ എത്തി; ഛായഗ്രാഹകനായി നിമിഷ് രവി 

Malayalilife
 കുഞ്ഞിനെ കൈയ്യിലെടുത്ത് പാല്‍കുപ്പിയുമായി സൂര്യ: 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടൈറ്റില്‍ പോസ്റ്റര്‍ എത്തി; ഛായഗ്രാഹകനായി നിമിഷ് രവി 

സൂര്യയും വെങ്കി അറ്റ്‌ലൂരിയും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നാണ് സിനിമയുടെ പേര്. ജൂലൈയില്‍ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നും പോസ്റ്ററില്‍ പറയുന്നു. മമിത ബൈജു ആണ് സിനിമയില്‍ നായികയായി എത്തുന്നത്.

കൈക്കുഞ്ഞുമായി നില്‍ക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. വിന്റേജ് സൂര്യ വൈബാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നത്. 'വ്യത്യസ്തമായ പ്രണയം, ലക്ഷ്യബോധമുള്ള കുടുംബം - ഒരു സമ്പൂര്‍ണ എന്റര്‍ടെയ്നറുമായി ജൂലൈയില്‍ ഞങ്ങള്‍ എത്തുന്നു,' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും റിലീസ് തീയതിയും സൂര്യ എക്‌സ് പേജിലൂടെ പങ്കുവച്ചത്.

'വാത്തി', 'ലക്കി ഭാസ്‌കര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് സിനിമയുടെ നിര്‍മാണം. ജി.വി. പ്രകാശ് കുമാര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം. രാധിക ശരത്കുമാര്‍, രവീണ ടണ്ടണ്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം രവീണ ടണ്ടണ്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 2001ല്‍ ഇറങ്ങിയ 'ആളവന്താന്‍' എന്ന കമല്‍ ഹാസന്‍ ചിത്രത്തിലാണ് അവസാനം നടി തമിഴില്‍ അഭിനയിച്ചത്.

സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു....
അതേസമയം, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ'യാണ് ഒടുവില്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്', ജിത്തു മാധവന്‍ ചിത്രം 'സൂര്യ 47' എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. തൃഷ, നസ്രിയ നസീം, നസ്ലന്‍ എന്നിവരാണ് 'സൂര്യ 47'ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

viswanath and sons poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES