Latest News

സ്വപ്നം സഫലമായ നിമിഷം;  സഞ്ജുവിന് സ്‌നേഹചുംബനമേകി ബിജു മേനോന്‍; സഞ്ജു സാംസണെ പ്രശംസിച്ച് മലയാളം-തമിഴ്‌തെലുങ്ക് താരങ്ങള്‍

Malayalilife
സ്വപ്നം സഫലമായ നിമിഷം;  സഞ്ജുവിന് സ്‌നേഹചുംബനമേകി ബിജു മേനോന്‍; സഞ്ജു സാംസണെ പ്രശംസിച്ച് മലയാളം-തമിഴ്‌തെലുങ്ക് താരങ്ങള്‍

ഒറ്റയാള്‍ പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണിന് അഭിനന്ദനപ്പെരുമഴ. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, നസ്രിയ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ എത്തിയത്.

'ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയില്‍ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍.''-മമ്മൂട്ടി കുറിച്ചു,നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!' എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്. 

'സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമില്‍ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റര്‍ഫുള്‍ ആയ ഒരു ഇന്നിങ്‌സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നമ്മുടെ പതാക എപ്പോഴും ഉയരത്തില്‍ പാറട്ടെ.'-മോഹന്‍ലാലിന്റെ വാക്കുകള്‍.

സഞ്ജുവിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്‍ ബിജു മേനോന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സഞ്ജുവിന് സ്‌നേഹചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ച താരം, 'സ്വപ്നം സഫലമായ നിമിഷം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. 

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ജൂഡ് ആന്തണി, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, തെലുങ്ക് സംഗീത സംവിധായകന്‍ തമന്‍ തുടങ്ങി നിരവധിപ്പേര്‍ അഭിനന്ദനങ്ങളുമായി എത്തി.ആഷിക് അബു ചിത്രം 'റൈഫിള്‍ ക്ലബ്ബിലെ' വിജയ രാഘവന്റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി, 'സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ല', സഞ്ജുവിന്റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി. 

sanju samson and biju menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES