ഗാര്‍ഹിക പീഡനങ്ങളും ഹിംസാത്മക പശ്ചാത്തലത്തില്‍ തുടരുന്ന ബന്ധങ്ങളും സ്ത്രീകളില്‍ മാനസിക രോഗം വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. സിഎന്‍എസ് ഡിസോഴ്‌സ് ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വീട്ടകങ്ങളിലെ അക്രമങ്ങള്‍ സ്ത്രീകളെ ശാരീരികമായി മാത്രമല്ല മാനസികാസ്വാസ്ഥ്യങ്ങളിലേക്ക് നയിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മാനസികാവസ്ഥയെ വളരെ പെട്ടെന്ന് തന്നെ രോഗാവസ്ഥയിലേക്ക് നയിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്ററിലെ പ്രൊഫസര്‍ കാറ്റര്‍ഡന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പീഡനങ്ങള്‍ അവരുടെ ഉല്‍പ്പാദനക്ഷമതയെയും സര്‍ഗാത്മകതയെയും ഇല്ലാതാക്കുന്നു.
ഇന്ത്യയില്‍ ഗാര്‍ഹിക വ്യവസ്ഥയില്‍ ഇത്തരം ശാരീരിക,മാനസിക,ലൈംഗിക പീഡനങ്ങള്‍ വളരെ പ്രത്യക്ഷമാണെങ്കിലും വിവാഹം എന്ന സാമൂഹിക ചട്ടക്കൂടിനുള്ളിനകത്തായതിനാല്‍ കേസുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്. അതിനാല്‍ ഗാര്‍ഹികാന്തരീക്ഷത്തിലെ സ്ത്രീകളിലാണ് മാനസിക വൈകല്യത്തിന് കൂടുതല്‍ സാധ്യത. 2014 ലെ കണക്കുകള്‍ പ്രകാരം ഓരോ അഞ്ചുമിനിറ്റിലും ഒരു സ്ത്രീ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുണ്ട്