പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തില്‍ ശ്രദ്ധയര്‍പ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളില്‍ നിന്നു മുക്തമാക്കി, മനസ്സിനെ പൂര്‍ണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാല്‍, ആത്മാനുഭവ ലക്ഷ്യത്തില്‍ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമായി അത്യുന്നതമായി ഉയര്‍ന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ധ്യാനമെന്ന് അത് പരിശീലിക്കുന്നവര്‍ അതിനെ വിശേഷിപ്പിക്കുന്നു.
സത്യോന്മുഖമായ ഒരവ്യാഹതപ്രവാഹകമെന്ന് ഇതിനെ ഋഷികള്‍ വിശേഷിപ്പിക്കുന്നു. ധ്യാനം എന്ന് അര്‍ഥംവരുന്ന മെഡിറ്റേഷന്‍ എന്ന് ഇംഗ്ലീഷ് പദം ലാറ്റിന്‍ഭാഷയിലെ മെഡിറ്റാറി എന്ന വാക്കില്‍നിന്നാണ് നിഷ്പന്നമായത്. ഇതിന്റെ അര്‍ഥം ആഴത്തിലുള്ള തുടര്‍ച്ചയായ വിചിന്തനം അല്ലെങ്കില്‍ എതെങ്കിലും ഒരു ചിന്തയിലുള്ള ശ്രദ്ധാപൂര്‍വമായ വാസം എന്നാണ്. ഇതിന്റെ ലളിതമായ അര്‍ഥം മനസ്സില്‍ ആലോചിച്ച് ഉറപ്പിക്കുക എന്നോ ഏതെങ്കിലും ഒരു കാര്യത്തെക്കു