ചക്കപ്പഴം എന്ന സീരിയലിലെ സുമേഷായി ശ്രദ്ധ നേടിയ നടനാണ് റാഫി. മൂന്നു വര്‍ഷം മുമ്പായിരുന്നു റാഫി വിവാഹിതനായത്. ഏഴുമാസത്തെ പ്രണയത്തിനൊടുവിലായിരുന്നു റാഫിയുടെയും ടിക്ടോക്ക് റീല്‍സ് താരമായിരുന്ന മെഹീനയുടേയും വിവാഹനിശ്ചയം. പിന്നാലെ ഏതാനും മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം വിവാഹവും. ചക്കപ്പഴത്തിലെ താരങ്ങള്‍ മുഴുവനും മറ്റു സിനിമാ സീരിയല്‍ താരങ്ങളും പങ്കെടുത്ത് ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. എന്നാലിപ്പോഴിതാ, ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ വിവാഹമോചിതരായി എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മെഹീന. ഒത്തുപോകാന്‍ പരസ്പരം ഒരുപാട് ശ്രമിച്ചുവെന്നും എന്നാല്‍ അങ്ങനെ ആകാതെ വന്നതോടെ പരസ്പരം എടുത്ത തീരുമാനം ആണ് വേര്‍പിരിയല്‍ എന്നുമാണ് മെഹീന വെളിപ്പെടുത്തിയത്.
മെഹീന ഇപ്പോള്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. വിവാഹശേഷമായിരുന്നു മെഹീന ദുബായിലേക്ക് പറന്നത്. അന്നു മുതല്‍ക്കു തന്നെ ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞോ എന്ന സംശയം പലപ്പോഴും ആരാധകര്‍ക്ക് തോന്നിയിരുന്നു. അത്തരത്തിലുള്ള നിരവധി ചോദ്യങ്ങളും വാര്‍ത്തകളും പലപ്പോഴായി പുറത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ മുറയ്ക്കാണ് വിവാഹമോചന വാര്‍ത്ത മെഹീന പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതേക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളൊന്നും തന്നോടു ചോദിക്കരുതെന്നും അതില്‍ നിന്ന് തന്റെ മാതാപിതാക്കളേയും ഒഴിവാക്കണമെന്നും മെഹീന വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ പറയാന്‍ താല്‍പര്യമില്ല. എങ്കിലും പെണ്‍കുട്ടികള്‍ തേച്ചോ ആളെ ഒഴിവാക്കിയോ എന്ന ചോദ്യങ്ങള്‍ കേള്‍ക്കാം എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതും തിരിച്ച് എന്താണ് ആയിക്കൂടെ എന്നും മഹീന ചോദിച്ചിട്ടുണ്ട്.
പല ആള്‍ക്കാരും പലതും പറയുന്നത് കാണാം. പ്രശസ്തി കണ്ടിട്ട് കെട്ടുന്നതാണ് എന്ന്. എന്താണ് പ്രശസ്തി. അതിന് പിന്നില്‍ ഒരു ജീവിതം ഉണ്ട്. പണവും പ്രശ്‌സ്തിയും ഒക്കെ പൊയ്‌പോകുന്നതാണ്. ഞങ്ങള്‍ അത് കണ്ടല്ല കെട്ടിയത്. പരസ്പരം ഇഷ്ടപെട്ടാണ് കെട്ടിയത്. മുന്‍പോട്ട് പോകാന്‍ ആകില്ല എന്ന് മനസ്സിലാക്കുമ്പോള്‍ പിരിയണം. രണ്ടാളുടെയും കരിയര്‍ ആ പോയിന്റില്‍ നിന്നുകൊണ്ട് നശിപ്പിക്കാന്‍ എനിക്ക് ആഗ്രഹം ഇല്ല. രണ്ടാള്‍ക്കും മുന്‍പോട്ട് പോകാന്‍ വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് അവിടെ വച്ച് സ്റ്റോപ്പ് ചെയ്യുക. അതാണ് ഇരുകൂട്ടര്‍ക്കും നല്ലത്. അങ്ങനെ ഞങ്ങള്‍ സ്റ്റോപ്പ് ചെയ്തു. നമ്മളെ സന്തോഷിപ്പിക്കുക., സ്വയം സ്നേഹിക്കുക എന്നുള്ളതാണ് എന്റെ രീതി. ആത്മഹത്യ ചെയ്യുന്നതിനോട് ഒന്നും യോജിപ്പില്ല. എനിക്ക് അതിനെക്കുറിച്ചൊന്നും പറയാനും അറിയില്ല. എനിക്ക് എന്റെ ജീവിതം നോക്കിയേ ആകൂ. എനിക്ക് ജീവിക്കണം എങ്കില്‍ ഞാന്‍ കഷ്ടപെടണം. അല്ലാതെ ഞാന്‍ ഇവിടെ വന്നതുകൊണ്ട് ആരെയും ഒഴിവാക്കിയില്ല. കോമഡി ചെയ്യുന്ന വ്യക്തി, ജീവിതത്തില്‍ അങ്ങനെ ആകില്ല. വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ അങ്ങനെ ആകണം ജീവിതത്തില്‍ എന്ന് കരുതരുത്. എല്ലാവര്‍ക്കും മറ്റൊരു മുഖം കൂടിയുണ്ട് എന്നാണ് മെഹീന തുറന്നു പറഞ്ഞത്.
ഇപ്പോള്‍ ദുബായിലെ ജോലി തിരക്കുകളില്‍ ആണ് മഹീന. ഷൂട്ടിങ് തിരക്കുകളില്‍ ആണ് റാഫി. അടുത്തിടെ റാഫിയുടെ പേര് തന്റെ പേരില്‍ നിന്നും മഹീന ചേഞ്ച് ചെയ്ത് മഹീന മുന്ന എന്നാക്കിയത് വാര്‍ത്ത ആയിരുന്നു. അന്നുമുതല്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.