ചര്‍മ്മ സംരക്ഷണത്തിന് വിപണിയില്‍ ലഭിക്കുന്ന ക്രീമുകളെല്ലാം വാരിത്തേച്ച് പലരും കുഴപ്പത്തിലാകാറുണ്ട്. ക്രീമുകളെല്ലാം എല്ലാ ചര്‍മ്മക്കാര്‍ക്കും അനുയോജ്യ മാവണമെന്നില്ല. ചര്‍മ്മത്തിന്റെ സ്വഭാവം അറിഞ്ഞുവേണം ക്രീമുകള്‍ ഉപയോഗിക്കാന്‍.
നിലവാരമുള്ള ക്രീമുകള്‍ മാത്രം ഉപയോഗിക്കുക.ചര്‍മ്മം സംരക്ഷിക്കുവാന്‍ ആത്മാര്‍ത്ഥമായി നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ തന്നെ ഉപയോഗിക്കുക. വില കൂടുതല്‍ കൊടുത്താലും കുഴപ്പമില്ല. ഇല്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ മോശമായേക്കാം. ക്രീം ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് അലര്‍ജി ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥിരമായി ഒരേ ബ്രാന്‍ഡ് തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
വരണ്ട ചര്‍മ്മമുള്ളവര്‍ക്കാണ് ക്രീം കൂടുതല്‍ അനുയോജ്യം. ദേഹത്തും കൈയിലും കാലിലുമെല്ലാം ക്രീം ഉപയോഗിച്ച് ദിവസവും മസാജ് ചെയ്താല്‍ ചര്‍മ്മത്തിന് കൂടുതല്‍ ഭംഗി ഉണ്ടാകും. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ക്രീം പുരട്ടുന്നതാണ് നല്ലത്. ക്രീം ദേഹത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. കിടക്കുന്നതിന് മുമ്പ് മുഖത്ത് യാതൊരു സൗന്ദര്യവര്‍ധകവസ്തുക്കളും ഉപയോഗിക്കാതിരിക്കുക.
പകല്‍ കൈകളിലൊക്കെ ക്രീം പുരട്ടി വീടിന് പുറത്തിറങ്ങുന്നെങ്കില്‍ ക്രീം പുരട്ടുന്നതിന് പുറമേ പൗഡര്‍ ഇടുക. ഇല്ലെങ്കില്‍ വെയിലടിക്കുമ്പോള്‍ ശരീരം കറുത്തു കരുവാളിക്കും. മുഖത്തും ക്രീം പുരട്ടുമ്പോള്‍ താഴെനിന്ന് മുകളിലേക്ക് വേണം തേയ്ക്കാന്‍.