Latest News

കഞ്ഞിവെള്ളം മതി മുഖം വെളുക്കാന്‍ 

Malayalilife
കഞ്ഞിവെള്ളം മതി മുഖം വെളുക്കാന്‍ 

കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അമൂല്യ പോഷകങ്ങള്‍ വളരെ വേഗത്തില്‍ നമ്മുടെ ശരീരത്തിന് ശാന്തതാ ഗുണങ്ങള്‍ പകരുന്നതാണ്. നല്ലൊന്നാന്തരമൊരു ദാഹശമനിയും കൂടിയാണ് കഞ്ഞിവെള്ളം.
കഞ്ഞി വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ തലമുടിയും ചര്‍മ്മവുമെല്ലാം എല്ലായിപ്പോഴും ആരോഗ്യമുള്ളതും ചെറുപ്പവുമായി നിലനിര്‍ത്തുന്നതിന് ഇത് ഏറ്റവുമധികം സഹായിക്കും 

കഞ്ഞിവെള്ളം കൊണ്ട് ഫേഷ്യല്‍ ചെയ്യുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. 

കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള സിംപിള്‍ ഫേഷ്യല്‍ മാസ്‌ക് കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഈ കഞ്ഞിവെളളം ഫേഷ്യല്‍ നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. വെയിലില്‍ പോയി വരുമ്പോള്‍ ചര്‍മത്തിനുണ്ടാകുന്ന ടാനും ഇതുപോലെയുളള ഇന്‍ഫ്ളമേഷനുകളും മാറാന്‍ ഇതേറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും മറ്റും വെയിലില്‍ പോയി വരുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന പ്രശ്നമാണ്. വെയിലും പൊടിയും ഏറ്റുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹരിയ്ക്കാന്‍ കഞ്ഞിവെളളം നല്ലതാണ്.
കൊളാജന്‍ ഉല്‍പാദനത്തിന്

ചര്‍മത്തിനുണ്ടാകുന്ന വരണ്ട സ്വഭാവം മാറാന്‍ ഇതേറെ നല്ലതാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതിനാല്‍ തന്നെ ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ മികച്ചതാണ് കഞ്ഞിവെള്ളം. ചര്‍മത്തില്‍ ചുളിവുകളും വരകളും വരുന്നത് തടയാന്‍ ഇതേറെ ഗുണകരമാണ്. ചര്‍മത്തിന് പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ വെളുപ്പു നിറം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലെ ചെറിയ സുഷിരങ്ങളിലുണ്ടാകുന്ന വലച്ചില്‍ ഇത് ഇല്ലാതാക്കുന്നു. ഇതെല്ലാം ചര്‍മത്തിന് നല്ലതാണ്.

പാല്‍പ്പാട
ചര്‍മത്തില്‍ കഞ്ഞിവെളളം വെറുതേ പുരട്ടിയാല്‍ മതി. ഇതുതന്നെ കാര്യമായ ഗുണം ലഭിയ്ക്കും. ചര്‍മത്തില്‍ കഞ്ഞിവെള്ളം അലര്‍ജിയുണ്ടോയെന്ന് നോക്കിയ ശേഷം ഇത് പുരട്ടാം. ഇത് പുളിപ്പിച്ചോ അല്ലാതെയോ പുരട്ടാം. കഞ്ഞിവെള്ളം മാറ്റി രണ്ടുമണിക്കൂര്‍ വച്ചാല്‍ അടിയിലെ സ്റ്റാര്‍ച്ച് ഭാഗം മുഖത്ത് പുരട്ടാം. ഇത് അല്‍പം കഴിഞ്ഞാല്‍ കഴുകാം. ഇത് കഞ്ഞിവെള്ളം മാത്രമായി ചേര്‍ക്കാം. ഇതല്ലെങ്കില്‍ കഞ്ഞിവെള്ളവും പാല്‍പ്പാടയും ചേര്‍്ത്ത് ഉപയോഗിയ്ക്കാം. പാല്‍പ്പാട ഇഷ്ടമില്ലാത്തവരെങ്കില്‍ പപ്പായ പഴുത്തത് ചേര്‍ത്ത് പുരട്ടാം. ഇതല്ലെങ്കില്‍ തൈരോ ഓട്സ് പൊടിച്ചതോ ചേര്‍ത്ത് ഉപയോഗിയ്ക്കാം.


ഏത് പ്രായക്കാര്‍ക്കും

ഇത് മഞ്ഞുകാലത്ത് ചര്‍മത്തിലുണ്ടാകുന്ന വലിച്ചിലും അസ്വസ്ഥതയും വരണ്ട സ്വഭാവവും മാറാന്‍ സഹായിക്കുന്നു. മാത്രമല്ല, വേനല്‍ക്കാലത്ത് വെയിലിലും മറ്റും പോയി വന്നാല്‍ ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും ടാനുമെല്ലാം മാറാനും ഇതേറെ നല്ലതാണ്. ഏതുതരം ചര്‍മത്തിനും ഇതേറെ ഉപകാരപ്രദമാണ്. ആഴ്ചയില്‍ എത്ര ദിവസം വേണമെങ്കിലും ഏത് പ്രായക്കാര്‍ക്കും ഇത് ഉപയോഗിയ്ക്കാം

rice water to get flawless

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES