കുറച്ചു മാസങ്ങളായി സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് മാനത്തെ കൊട്ടാരം. സീരിയല്‍ നടി മോനിഷ നായികയായും ജെയ് കാര്‍ത്തിക് എന്ന നടന്‍ നായകനായും എത്തുന്ന പരമ്പര ഇതിനോടകം തന്നെ ആയിരക്കണക്കിന് പ്രേക്ഷക മനസുകളിലും ഇടംനേടിയിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളായ മാധവനും ചന്ദ്രികയും സീരിയലില്‍ നിന്നും പിന്മാറിയത്. മാധവനായി സീരിയല്‍ നടന്‍ അനില്‍ മോഹനും ചന്ദ്രികയായി നടി സജിതാ മഠത്തിലുമാണ് അഭിനയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഇവര്‍ ഒരുമിച്ച് സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. പകരമെത്തിയ താരങ്ങളെ ചാനല്‍ തന്നെയാണ് അവതരിപ്പിച്ചതും. എന്നാല്‍ ഒരുമിച്ചുള്ള ഈ പിന്മാറ്റം ഞെട്ടലോടെയാണ് ആരാധകര്‍ക്കിടയിലേക്ക് എത്തിയത്.
നീലക്കുയില്‍ അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുള്ള നടനാണ് അനില്‍ മോഹന്‍. നിരവധി വര്‍ഷങ്ങളായി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അനില്‍ മോഹന്‍ കൂടെവിടെയിലും അഭിനയിച്ചിരുന്നു. നടന്‍ കൃഷ്ണകുമാറിന് പകരമായിരുന്നു അന്ന് അനില്‍ മോഹന്‍ കൂടെവിടേയിലേക്ക് എത്തിയത്. അതു വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്ക് മുമ്പു വരെ മാനത്തെ കൊട്ടാരം സീരിയലിന്റെ പോസ്റ്ററുകളും പ്രമോകളുമെല്ലാം മുടങ്ങാതെ അദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അനിലിനെ പോലെ തന്നെ നിരവധി വര്‍ഷങ്ങളായി സിനിമാ സീരിയല്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് അദ്ദേഹത്തിന്റെ പെയറായിരുന്ന സജിതാ മഠത്തില്‍. മികച്ച നടിയായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സജിത ഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സീരിയലിലേക്കും എത്തിയത്. ഒപ്പം പുസ്‌കത രചനയും ഉണ്ട്.
ഇങ്ങനെയൊക്കെ സജീവമായി നില്‍ക്കവേയാണ് രണ്ടുപേരും പരമ്പരയില്‍ നിന്ന് ഒരുമിച്ച് പിന്മാറിയത്. ഇവര്‍ക്കു പകരം പരമ്പരയിലേക്ക് എത്തിയത് നടന്‍ സന്തോഷ് കുറുപ്പും നടി ശോഭാ മോഹനുമാണ്. കറുത്തമുത്തിലെ പ്രൊഫസര്‍ നാഥന്‍ അടക്കമുള്ള ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് സന്തോഷ കുറുപ്പ്. സിനിമകളിലും അഭിനയിച്ചിട്ടുള്ള സന്തോഷ് അപ്രതീക്ഷിതമായിട്ടാണ് മാനത്തെ കൊട്ടാരത്തിലേക്ക് എത്തിയത്.
സജിത പകരമെത്തിയ ശോഭാ മോഹനും വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ്. മാധവന്റെയും ചന്ദ്രികയുടേയും അപ്രതീക്ഷിത തിരോധാനത്തിലേക്ക് കഥാഗതിയെ കൊണ്ടുപോയി കുറച്ച് എപ്പിസോഡുകള്‍ ആ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കാതെ ട്വിസ്റ്റുണ്ടാക്കിയാണ് പുതിയ മാധവനേയും ചന്ദ്രികയേയും സീരിയലില്‍ അവതരിപ്പിച്ചത്. സീരിയലില്‍ നിന്നും താരങ്ങള്‍ എന്തെങ്കിലും സ്വകാര്യ പ്രശ്നങ്ങള്‍ കാരണമോ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമോ മാറിനില്‍ക്കുന്നത് പതിവാണെങ്കിലും മാനത്തെ കൊട്ടാരത്തില്‍ നിന്നും ഒരുമിച്ച് അനില്‍ മോഹനും സജിതാ മഠത്തിലും പിന്മാറിയതാണ് ആരാധകര്‍ക്കും ഞെട്ടലുണ്ടാക്കിയത്.