പൂര്‍ണിമയുടെ ചെത്തി മഞ്ചാടി കളക്ഷനിലെ തിരുവോണം സാരിയില്‍ റാണിയായി മഞ്ജു..! ഒപ്പം കല്യാണ്‍ ആഭരണങ്ങളും

Malayalilife
topbanner
പൂര്‍ണിമയുടെ ചെത്തി മഞ്ചാടി കളക്ഷനിലെ തിരുവോണം സാരിയില്‍ റാണിയായി മഞ്ജു..! ഒപ്പം കല്യാണ്‍ ആഭരണങ്ങളുംലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. സിനിമകളില്‍ നായികാ സ്ഥാനം അലങ്കരിക്കാറുള്ള മഞ്ജു പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയാണ്. രണ്ടു ദിവസം മുമ്പായിരുന്നു യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ്ിന്റെ പുതിയ ഷോറൂമുകള്‍ തുറന്നത്. മഞ്ജുവിനൊപ്പം തന്നെ മറ്റൊരു ബ്രാന്‍ഡ് അംബാസിഡറായ പ്രഭുവും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഇപ്പോള്‍ ചടങ്ങിനെത്തിയ മഞ്ജുവിന്‌റെ ലുക്കാണ് ആരാധകരുടെ മനം കവരുന്നത്.

യുഎഇ ഷാര്‍ജയിലെ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസഫയിലുമാണ് ആഡംബരപൂര്‍ണമായ പുതിയ കല്യാണ്‍ ഷോറുമുകള്‍ തുറന്നത്. ബ്രാന്‍ഡ് അംബാസിഡര്‍മാരായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഷാര്‍ജയിലെയും അബുദാബിയിലെയും പുതിയ ഷോറുമുകള്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഡിസൈനേഴ്‌സ് ഒരുക്കിയ സാരി അണിഞ്ഞാണ് മഞ്ജു ചടങ്ങിനെത്തിയത്. പ്രാണയുടെ ഓണം കളക്ഷനുകളായ ചെത്തി മഞ്ചാടി റേഞ്ചിലെ മനോഹരമായ സെറ്റ് സാരിയാണ് മഞ്ജു ചടങ്ങില്‍ അണിഞ്ഞത്. രാഞ്ജിയെ പോലെയുണ്ടെന്നാണ് പൂര്‍ണിമ ഇന്ദ്രജിത്ത് കുറിച്ചത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തന്നെ മൂഹുറത്ത് കളക്ഷനിലെ മനോഹരമായ മാലയും വളകളും മഞ്ജുവിന് അഴകായി മാറി.

കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാടഭരണ ശേഖരമായ മുഹൂറത്ത്, പോള്‍ക്കി ആഭരണ ശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറി ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹത്തിന് അണിയുവാനുള്ള ഡയമണ്ട് ആഭരണഭശേഖരമായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം കല്യാണിന്റെ പുതിയ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.

manjuwarrier in poornima indrajiths costume chethi manjadi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES