തെന്നിന്ത്യിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍. മമ്മൂട്ടി,അബ്ബാസ്, അജി ത്, തബു, ഐശ്യര്യ റായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം ഇന്നും സിനിമ ആരാധകരുടെ പ്രിയപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ പാട്ടുകളും പ്രണയവുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ ചില അറിയാക്കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂക്കയോടൊപ്പം നായികയായി ആദ്യമായി എത്താന്‍ പോകുന്നത് ദ പ്രീസ്റ്റ് എന്ന ചിത്രത്തില്‍ കൂടിയാണ്. എന്നാല്‍ ഇതിനും 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ നായികയായി മഞ്ജു വാരിയറിനെ നിച്ഛയിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഐശ്യര്യ അഭിനയിച്ച കഥാപാത്രമായി എത്തേണ്ടിയിരുന്നത് മഞ്ജുവായിരുന്നുവെന്നാണ് വിവരം. എങ്കിലും പിന്നീട് അത് മാറ്റി ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയെ നായികയാകുവായിരുന്നു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രാജീവ് മേനോനാണ് ഇ കാര്യങ്ങള്‍ പറഞ്ഞത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേല്‍ കണ്ടുകൊണ്ടേനിലാണ് മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ റായ് എത്തുന്നത്. ഇ സിനിമ വന്‍ വിജയം നേടിയിരുന്നു. ആദ്യം നിച്ഛയിച്ചിരുന്ന മഞ്ജു വാരിയറിനെ മാറ്റി ഐശ്വര്യയെ കൊണ്ട് വന്നത് ഭാര്യയുടെ നിര്‍ദേശ പ്രകാരമാണ് എന്നാണ് സൂചന.എന്നാല്‍ ആ സമയത്ത് മഞ്ജു ദിലീപുമായി വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും ഇട വേളയെടുക്കുകയായിരുന്നുവെന്നും അതിനാലാണ് അതില്‍ അഭിനയിക്കാനാകാത്തതെന്നും പറയപ്പെടുന്നു. വിവാഹിതയായതിനാല്‍ അഭിനയിക്കണോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു മഞ്ജു. അതിനു പിന്നാലെ ആ വേഷത്തിലേക്കായി നടി സൗന്ദര്യയെ സമീച്ചിരുന്നു. എന്നാല്‍ സെക്കന്റഅ ഹീറോയിന്‍ ആകാന്‍ സൗന്ദര്യയെ കുടുംബം അനുവദിച്ചില്ലെന്നും അതിനു ശേഷമാണ് ഐശ്വര്യയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും പറയുന്നു. കഥ ഇഷ്ടപ്പെട്ട ഐശ്വര്യ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. വന്‍ താര നിര അണിനിരന്ന ചിത്രത്തില്‍ അജിത്, തബു, ശ്രീവിദ്യ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. നവാഗത സംവിധായകനായ ജോഫിന്‍ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് പ്രതിസന്ധി കാരണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ചെയ്ത തമിഴ് സിനിമ വന്‍ വിജയമായതിനെ തുടര്‍ന്ന് നിരവധി ആരാധകരാണ് ഇന്നും തമിഴ് നാട്ടില്‍ മമ്മൂട്ടിക്ക് ഉള്ളത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എല്ലാംകൊണ്ടും തനിക്ക് തൃപ്തി സമ്മാനിച്ചെന്നും രാജീവ് മേനോന്‍ പറയുന്നു