പ്രണയം നല്‍കുക വെറും സന്തോഷം മാത്രമല്ല; പ്രണയിച്ചാല്‍ ആരോഗ്യം മെച്ചപ്പെടും

Malayalilife
topbanner
പ്രണയം നല്‍കുക വെറും സന്തോഷം മാത്രമല്ല; പ്രണയിച്ചാല്‍ ആരോഗ്യം മെച്ചപ്പെടും

പ്രണയിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രണയിക്കുന്നതിലൂടെ സന്തോഷം മാത്രമല്ല പ്രണയം ആളുകള്‍ക്ക് മികച്ച ആരോഗ്യാവസ്ഥയും നല്‍കുമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ വിര്‍ജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്. പ്രണയിക്കുക, സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫസര്‍ കാരി കൂപ്പര്‍ പറഞ്ഞു.

മാനസിക ആരോഗ്യം കൂടാതെ അലര്‍ജികളും മറ്റു രോഗബാധയും തടയാന്‍ പ്രണയം സഹായിക്കുമെന്നാണ് സൈക്കോന്യൂറോ എന്‍ഡേക്രൈാനോജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 50 വനിതകളെ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷ കാലയളവില്‍ നടത്തിയ പഠനത്തില്‍ പ്രണയിക്കുന്നത് അലര്‍ജി, ഇന്‍ഫെക്ഷന്‍ തുടങ്ങിയവ തടയുമെന്നാണ് തെളിഞ്ഞത്. പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും. തലച്ചോറിലെ ഡോപ്പാമിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങള്‍ നല്‍കുന്നത് കൂടാതെ ഈ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുന്നു.

പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മര്‍ദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കോംപ്രിഹെന്‍സീവ് സൈക്കോളജി എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നുണ്ട്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോര്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിടോസിന്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു.

love reduce high blood pressure and allergy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES