Latest News

വ്യത്യസ്ത ലുക്ക് വേണമെങ്കില്‍ ഷോര്‍ട്ട് ഹെയറാണ് ന്യൂ ട്രെന്‍ഡിംങ് സ്‌റ്റൈല്‍....!

Malayalilife
വ്യത്യസ്ത ലുക്ക് വേണമെങ്കില്‍ ഷോര്‍ട്ട് ഹെയറാണ് ന്യൂ ട്രെന്‍ഡിംങ് സ്‌റ്റൈല്‍....!

ഇപ്പോഴത്തെ ജെനറേഷന്‍ അല്‍പ്പം വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ്. സൗന്ദര്യ സംരക്ഷണത്തില്‍ വളരെ അധികം ശ്രദ്ധ കൊടുക്കുന്ന പെണ്‍കുട്ടികള്‍ വ്യത്യസ്ത ലുക്ക് പരീക്ഷിക്കുന്നവരാണ്. അതിപ്പോള്‍ ഹെയര്‍ സ്റ്റൈലിലും മെയ്ക്കപ്പിലും ഡ്രസ്സിംങില്‍ വരെ ഉള്‍കൊള്ളുന്ന ഒന്നല്ല. 
കാലം മാറും തോറും കോലവും മാറണമെന്ന്് പറയുന്നത് പോലെ ഇപ്പോഴത്തെ ട്രെന്‍ഡ് ഷോര്‍ട്ട് ഹെയറാണ്.

മുടിയുടെ ഫാഷനിലും ചില ഷോര്‍ട്ട് മാറ്റം അത്യാവശ്യമാണ്. അതിന് പരീക്ഷിക്കാം ചില ഷോര്‍ട്ട് ഹെയര്‍സ്റ്റൈല്‍സ്:

*ബ്രെയ്ഡ്സ്
നല്ല നീണ്ട മുടിച്ചുരുളുകളെ മുറിക്കാന്‍ മടിയാണെങ്കില്‍, ബ്രെയ്ഡുകളായി കെട്ടിവെയ്ക്കാം. വൃത്തിയായി പിന്നിയിട്ട് തലയ്ക്ക് ചുറ്റും കെട്ടിവെച്ചാല്‍ നല്ല സ്‌റ്റൈലിഷ് ലുക്കായിരിക്കും.  നിങ്ങളുടേത് നല്ല വട്ട മുഖമാണെങ്കില്‍ മറ്റൊരു ഹെയര്‍സ്‌റ്റൈലും ഇതിലധികം മനോഹരമായിരിക്കില്ല. 

*ആംഗിള്‍ ബോബ്

എഴുപതുകളില്‍ ട്രെന്‍ഡായി മാറിയ ബോബ് കട്ട് ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്. പക്ഷേ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. ആംഗിള്‍ ബോബാണ് ഈ പുതിയ സ്റ്റൈല്‍. മുടി നീളം കുറച്ച് ബോബ് ചെയ്യുക. എന്നിട്ട് മുന്‍ഭാഗത്ത് കുറച്ച് മുടി ഒരു കോണിലേയ്ക്ക് വലിച്ചുവെയ്ക്കുക. അതാണ് ആംഗിള്‍ ബോബ്. 

*മെസ്സി ബണ്‍
തലയുടെ പിന്നില്‍ മുടി അഴിഞ്ഞ മട്ടില്‍ ബണ്ണായി കെട്ടിയുയര്‍ത്തി വെയ്ക്കുക. അതിലെ ചില ഇഴകളുടെ അറ്റം തോളില്‍ അലസമായി ഇഴഞ്ഞു കിടക്കാന്‍ അനുവദിക്കുക. ഇപ്പോള്‍ നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ മെസ്സി ബണ്ണായി മാറ്റാം. 

*ഫ്രിന്‍ജസ്
ഫ്രിന്‍ജസിനെ ഫാഷനബിളാക്കിയത് കത്രീന കൈഫാണ്. അത്ര കൃത്യവും ക്രമവുമല്ലാതെ മുടി ചെറുതാക്കുക. അതോടൊപ്പം ചില ഇഴകള്‍ നെറ്റിയിലേയ്ക്ക് വീഴാന്‍ അനുവദിക്കുക. ഈ സ്‌റ്റൈല്‍ നിങ്ങളുടെ ആകര്‍ഷണീയത കുറേക്കൂടി വര്‍ദ്ധിപ്പിക്കും.

*ഷോര്‍ട്ട് കേള്‍സ്
അത്ര ക്രമമല്ലാതെ മുടി ചെറുതാക്കി വെട്ടുക. എന്നിട്ട് വക്കുകള്‍ ചുരുളുകളാക്കി വെയ്ക്കുക. ആ ചുരുളുകള്‍ മുഖത്തിന് ചുറ്റും അഴിഞ്ഞു കിടക്കട്ടെ. കനത്ത താടിയെല്ലുള്ളവര്‍ക്ക് ഈ സ്‌റ്റൈല്‍ പ്രത്യേകം നല്ലതാണ്. ഈ സ്‌റ്റൈല്‍ മൃദുവും തരളവുമായ ലുക്ക് നല്‍കും.

Read more topics: # lifestyle,# trendy hair style,# short hair looks
lifestyle,trendy hair style,short hair looks

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES