Latest News

മിമിക്രിയിലൂടെ സിനിമാലോകത്ത്;ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും നിര്‍മ്മാതാവും തിളങ്ങിയത് 40 വര്‍ഷങ്ങള്‍ 'മലയാള സിനിമയില്‍ വാപ്പച്ചിയുടെ 40 വര്‍ഷങ്ങള്‍ക്ക് ആശംസകളുമായി മകന്‍ ഷഹീന്‍ സിദ്ദിഖ്; അഭിനയസിദ്ധിയിലൂടെ വിസ്മയിപ്പിക്കുന്ന താരത്തെ ആദരിച്ച് 'ആരം' സെറ്റിലെ സഹതാരങ്ങള്‍ 

Malayalilife
മിമിക്രിയിലൂടെ സിനിമാലോകത്ത്;ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും നിര്‍മ്മാതാവും തിളങ്ങിയത് 40 വര്‍ഷങ്ങള്‍ 'മലയാള സിനിമയില്‍ വാപ്പച്ചിയുടെ 40 വര്‍ഷങ്ങള്‍ക്ക് ആശംസകളുമായി മകന്‍ ഷഹീന്‍ സിദ്ദിഖ്; അഭിനയസിദ്ധിയിലൂടെ വിസ്മയിപ്പിക്കുന്ന താരത്തെ ആദരിച്ച് 'ആരം' സെറ്റിലെ സഹതാരങ്ങള്‍ 

മിമിക്രിയിലൂടെ സിനിമാലോകത്തെത്തി 350-ലധികം സിനിമകളിലൂടെ ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും നിര്‍മ്മാതാവായുമൊക്കെ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിദ്ദിഖ് സിനിമയിലെത്തിയിട്ട് 40 വര്‍ഷങ്ങള്‍.'ആ നേരം അല്പദൂരം' എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തി അഭിനയ സിദ്ധികൊണ്ട് ഏവരേയും വിസ്മയിപ്പിച്ചിട്ടുള്ള താരത്തിന്റെ 40 വര്‍ഷങ്ങള്‍ പുതിയ സിനിമയുടെ ലൊക്കേഷനില്‍ മധുരം പങ്കുവെച്ച് അദ്ദേഹം ആഘോഷിച്ചു.

അഭിനയകലയുടെ നാലുപതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന സിദ്ദിഖിന് ആശംസകള്‍ നേര്‍ന്ന് മകന്‍ ഷഹീന്‍ സിദ്ദിഖ് കുറിച്ചത് ഇങ്ങനെയാണ്. മലയാള സിനിമയിലെ വാപ്പിച്ചിയുടെ നാല് പതിറ്റാണ്ടുകള്‍....'' എന്ന ക്യാപ്ഷന്‍ നല്‍കി സിദ്ദിഖിനൊപ്പമുള്ള ചിത്രവും ഷഹീന്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയിലെത്തിയതിന്റെ 40 വര്‍ഷങ്ങള്‍ 'ആരം' സിനിമയുടെ ലൊക്കേഷനില്‍ സിദ്ദിഖ് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോയും ഷഹീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

സൈജു കുറുപ്പ് പോലീസ് വേഷത്തില്‍ എത്തുന്ന 'ആരം' സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സിദ്ദിഖിന് ആദരവായി സെറ്റില്‍ ആഘോഷം ഒരുക്കിയത്. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം' ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനംചെയ്യുന്നത്. സൈജു കുറുപ്പിനും സിദ്ദിഖിനും പുറമെ അസ്‌കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്‍, ഷഹീന്‍ സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്‍, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം,മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാല്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റുപ്രധാന കഥാപാത്രങ്ങള്‍.

Read more topics: # സിദ്ദിഖ്
siddique celebrates 40 years in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES