സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായാണ് റോസ് വാട്ടറര്‍. ഇതിനപ്പുറവും ഉണ്ട് ന്റെ ഉപയോഗങ്ങള്‍. റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്‍മത്തിലെ അഴുക്ക് നീക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.
*മുഖത്തുണ്ടാകുന്ന ചുവന്ന കുരുക്കള്‍, മുഖക്കുരു എന്നിവയ്ക്കും റോസ് വാട്ടര്‍ നല്ലാതാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും റോസ് വാട്ടര്‍ സഹായിക്കുന്നു. രണ്ട് തുള്ളി റോസ് വാട്ടര്‍ ഉറങ്ങുന്നതിന് മുമ്പ് കണ്ണില്‍ ഒഴിച്ചാല്‍ ചൊറിച്ചിലും ചുവപ്പും മാറും.
*കണ്ണിന്റെ ക്ഷീണം മാറാന്‍ ചന്ദനവും റോസ് വാട്ടറും മിക്സ് ചെയ്യ്ത് 15 മിനുട്ട് കണ്‍പോളയില്‍ വച്ചാല്‍ മതിയാകും. കുളിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് തുള്ളി റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഷാമ്പൂവിനോടൊപ്പം മൂന്ന് തുള്ളി റോസ് വാട്ടര്‍ കൂടി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല വാസന ലഭിക്കും.
*ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല. സാധാരണ എണ്ണയ്ക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും. തലയോട്ടിയില്‍ രക്തഓട്ടം വര്‍ദ്ധിക്കുന്നതിനും റോസ് വാട്ടര്‍ സഹായകമാണ്. മുടികൊഴിച്ചില്‍ കുറയുന്നതിനും മുടി വളരുന്നതിനും ഇത് സഹായിക്കുന്നു.
*എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.
*രാത്രി ഉറങ്ങുവാന്‍ പോകുന്ന സമയത്ത് റോസ് വാട്ടര്‍ പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.