Latest News

ചുണ്ടുകളെ സംരക്ഷിക്കാന്‍...! അറിയേണ്ട കാര്യങ്ങള്‍

Malayalilife
ചുണ്ടുകളെ സംരക്ഷിക്കാന്‍...! അറിയേണ്ട കാര്യങ്ങള്‍

പല പെണ്‍കുട്ടികളുടെയും ഉറക്കം കെടുത്തുന്ന കാര്യമാണ് ചുണ്ടിന്റെ അഭംഗി. ചുണ്ടുകള്‍ ഭംഗിയുള്ളതാക്കാന്‍ ചില ലഘു വഴികളിതാ. 
മഞ്ഞുകാലമായാല്‍ ചുണ്ട് പൊട്ടാന്‍ തുടങ്ങും. ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പോംവഴിയുണ്ട്.
സ്‌കിന്നില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് ചൂണ്ടുകള്‍ വരണ്ടുപോകുന്നതിന്റെ പ്രധാന കാരണം. ഇതോടൊപ്പം തണുപ്പ്, വരണ്ട കാലാവസ്ഥ, തണുപ്പ്, ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്നത്, പോഷകാഹാരകുറവ്, എന്നിവയും ചുണ്ട് പൊട്ടാന്‍ കാരണമാണ്.


* മിനുസമുള്ള ഒരു ബ്രഷ് കൊണ്ട് രാത്രി കിടക്കും മുന്‍പ് ചുണ്ടുകള്‍ ഉരസുക. ചുണ്ടുകള്‍ക്കു നല്ല മസാജ് ലഭിക്കും എന്നു മാത്രമല്ല മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും.

* വരണ്ട ചുണ്ടുള്ളവര്‍ ഗ്ലിസറിന്‍ പുരട്ടുന്നത് ശീലമാക്കുക.

* ഇടയ്ക്കിടയ്ക്കു ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് ചുണ്ടുകളെ സുന്ദരമാക്കും.

* നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്നത് പാടെ ഒഴിവാക്കുക. ചുണ്ടുകള്‍ വരണ്ടുപോകാന്‍ ഇത് ഇടയാക്കും.

* അല്‍പം ബദാം എണ്ണയില്‍ രണ്ടുമൂന്നു തുള്ളി നാരങ്ങാനീരു ചേര്‍ത്ത മിശ്രിതം രാത്രി കിടക്കുന്നതിനു മുന്‍പ് ചുണ്ടുകളില്‍ തേക്കുക. ചുണ്ടുകളിലെ കരുവാളിപ്പു മാറി ആകര്‍ഷകമായ ചുവന്ന നിറം ലഭിക്കും.

* മാതളനാരങ്ങയുടെ അല്ലികള്‍ പാല്‍പ്പാടയില്‍ അരച്ചു ചേര്‍ത്ത് ചുണ്ടില്‍
 പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ നല്ലതാണ്.

* ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. അവ ജ്യൂസ് ആക്കാതെ അതിന്റെ തനിമയില്‍ തന്നെ ഉപയോഗിക്കുക.
 

Read more topics: # lifestyle,# lips,# caring tips
lifestyle,lips,caring tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക