Latest News

നീയാണ് ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദു; സ്‌നേഹം കൊണ്ട് എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നവള്‍; എന്റെ വിജയത്തിന്റെ രഹസ്യം നീയാണ്': ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച്  കുറിപ്പ് പങ്കുവച്ച് ചിരഞ്ജീവി

Malayalilife
നീയാണ് ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദു; സ്‌നേഹം കൊണ്ട് എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നവള്‍; എന്റെ വിജയത്തിന്റെ രഹസ്യം നീയാണ്': ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച്  കുറിപ്പ് പങ്കുവച്ച് ചിരഞ്ജീവി

ഭാര്യയുടെ പിറന്നാള്‍ ദിവസം സമൂഹമാധ്യമങ്ങളില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും താങ്ങായി നിന്നതിന് ഭാര്യയ്ക്ക് നന്ദി പറയുകയാണ് താരം. സുരേഖയ്ക്കൊപ്പമുളള പഴയകാല ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

പ്രിയപ്പെട്ട സുരേഖയ്ക്ക് ജന്മദിനാശംസകള്‍. 1980 ഫെബ്രുവരി 20-ന് നമ്മള്‍ വിവാഹിതരായ അന്ന് മുതല്‍ നീയായിരുന്നു എന്റെ ഏറ്റവും വലിയ കരുത്ത്. ഇന്ന് നിന്റെ ജന്മദിനവും ഒപ്പം നമ്മുടെ വിവാഹവാര്‍ഷികവും അടുത്തിരിക്കുന്ന ഈ വേളയില്‍ എന്റെ ഹൃദയം നന്ദി കൊണ്ട് നിറയുന്നു.

നീയാണ് ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദു. സ്നേഹം കൊണ്ട് ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നവള്‍. എന്റെ കുടുംബാംഗങ്ങളെ നിന്റേതായി നീ സ്വീകരിച്ചു, എല്ലാ നിമിഷങ്ങളിലും അവര്‍ക്ക് താങ്ങായി നിന്നു. എന്റെ മാതാപിതാക്കള്‍ നിന്നെ സ്നേഹത്തോടെ സ്വീകരിച്ചതുപോലെ തന്നെ, നീ അവര്‍ക്ക് ഒരു യഥാര്‍ത്ഥ മകളായി മാറി.

എന്റെ വിജയത്തിന്റെ രഹസ്യം ആരെങ്കിലും ചോദിച്ചാല്‍, അത് എന്റെ കഴിവോ കഠിനാധ്വാനമോ അല്ല, അത് 'നീയാണ്'. എല്ലാ ഉത്തരവാദിത്തങ്ങളും ശാന്തമായ കരുത്തോടെ നീ ഏറ്റെടുത്തതുകൊണ്ടാണ് എനിക്ക് എന്റെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞത്. ഓരോ പ്രതിസന്ധിയിലും ഓരോ ആഘോഷത്തിലും ഞങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് നീയാണ്. നീ എന്റെ പത്നി മാത്രമല്ല. എന്റെ കരുത്തും, എന്റെ താങ്ങും, എന്റെ സമാധാനവുമാണ്.

ഇന്ന് നിന്റെ ജന്മദിനത്തിലും, നമ്മുടെ വിവാഹവാര്‍ഷികം അടുത്തുനില്‍ക്കുന്ന ഈ വേളയിലും, ഹൃദയത്തില്‍ തൊട്ട് എനിക്ക് ഇത് പറയണം-ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അത് നിനക്ക് അവകാശപ്പെട്ടതാണ്.എല്ലാ സ്നേഹത്തോടെയും, എന്നും എപ്പോഴും'', ചിരഞ്ജീവി കുറിച്ചു. 

980 ഫെബ്രുവരി 20ന് ആണ് ചിരഞ്ജീവിയും സുരേഖയും വിവാഹിതരാകുന്നത്. തെലുങ്ക് ഹാസ്യനടന്‍ അല്ലു രാമലിംഗയ്യയുടെ മകള്‍ ആണ് സുരേഖ. സുഷ്മിത, ശ്രീജ, നടന്‍ രാം ചരണ്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.


 

Read more topics: # ചിരഞ്ജീവി
Chiranjeevi pens note on his wifes birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES