സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ മുടിയുടെ കാര്യം പ്രധാനപ്പെട്ടതാണ്. മുടിയുടെ ആരോഗ്യത്തിനും അഴകിനും എന്തും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. സവാള ഭക്ഷണസാധനങ്ങളില്‍ സാധാരണ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റ മണം പലര്‍ക്കും അസഹ്യമാണ്. എന്നാല്‍ ഇത് മുടിയില്‍ പ്രയോഗിച്ചാലോ. ഗുണങ്ങള്‍ ഒന്നല്ല, പലതാണ്. മുടികൊഴിച്ചിലിനുള്ള നല്ലൊന്നാന്തരം ഉപാധിയാണ് സവാള തലയില്‍ ഉപയോഗിക്കുന്നത്.ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകളെപ്പറ്റിയും ഇവയുടെ ഗുണത്തെ പറ്റിയും അറിഞ്ഞിരിക്കൂ.
*സവാള മിക്സിയില്‍ അടിച്ചോ ചതച്ചോ ഇതിന്റെ ജ്യൂസെടുക്കുക. മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്ത ശേഷം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കെട്ടി വയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് തലയോട് പെട്ടെന്ന് വലിച്ചെടുക്കും. അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം.
*സവാളയുടെ നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയോടിലും മുടിയിലും പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോള്‍ സവാളയുടെ മണവും അല്‍പം കുറയും. തേനാകട്ടെ മുടിയ്ക്ക് നല്ല കണ്ടീഷണറാണ്. ഇത് പിന്നീട് കഴുകിക്കളയാം.
*സവാളയും ബിയറും ചേര്‍ത്ത് നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കുണ്ടാക്കാം. സവാള അരച്ചതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ക്കുക. ഇതില്‍ അല്‍പം ബിയര്‍ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി തലയോടിലും മുടിയിലും തേച്ചു പിടിപ്പിക്കാം. മുടിയുടെ തിളക്കത്തിനും മുടി വളരാനും ഇത് നല്ലൊരു വഴി തന്നെയാണ്.
*ബിയറിനെ പോലെ റം സവാളയില്‍ ചേര്‍ത്തും മുടിയ്ക്കു ചേരും മിശ്രിതമുണ്ടാക്കാം. റമ്മില്‍ സവാളയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് സവാള എടുത്തു മാറ്റി റം മുടിയില്‍ തേയ്ക്കാം. മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും മാത്രമല്ല മുടിയ്ക്ക് ആരോഗ്യം നല്‍കാനും സവാള ഉപയോഗിച്ചുള്ള ഇത്തരം മിശ്രിതങ്ങള്‍ സഹായിക്കും