സൗന്ദര്യ സംരക്ഷണത്തിന് പലതും പരീക്ഷിക്കുന്നവാണ് സ്ത്രീകള്‍. സൗന്ദര്യ, കേശസംരക്ഷണത്തിന് വിവിധയിനം എണ്ണകളുണ്ട്. ഇതിലൊന്നാണ് വാള്‍നട്ട് ഓയില്‍. ഗുണമുള്ളത് പരീക്ഷിക്കുന്നതിന് പകരം വെറുതെ ഓരോന്ന് ഉപയോഗിച്ചിട്ട് കാര്യമില്ല. അതില്‍ ഒന്നാണ് വാല്‍നട്ട് ഓയില്‍.
വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ ഈ എണ്ണയ്ക്ക് ശരീരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.
മുഖത്തുണ്ടാകുന്ന ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതിരിക്കാനും പറ്റിയ വഴിയാണ് വാള്‍നട്ട് ഓയില്‍. ഇതിന്റെ എണ്ണമയമാണ് ഈ ഗുണം നല്‍കുന്നത്. അണുബാധയകറ്റുന്നതിനും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. ശരീരത്തില്‍ എവിടെയെങ്കിലും പൂപ്പല്‍ ബാധയുണ്ടായാല്‍ ഇവിടെ വാള്‍നട്ട് ഓയില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
ഇതില്‍ അല്‍പം വെളുത്തുള്ളി ചതച്ചിട്ടാല്‍ ഫലം ഇരട്ടിയ്ക്കും. സോറിയാസിസ് പോലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. കുളിയ്ക്കുന്നതിനു മുന്‍പോ ശേഷമോ ഈ എണ്ണ രോഗം ബാധിച്ചിടത്തു തേയ്ക്കുക. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്ട് ഓയില്‍. ഹൃദയരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ അകറ്റാന്‍ വാള്‍നട്ട് ഓയില്‍ സഹായിക്കും.