കൊറിയന്‍ സൗന്ദര്യരഹസ്യം: കഞ്ഞിവെള്ളം, കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ചേര്‍ത്ത് തയ്യാറാക്കുന്ന പ്രകൃതിദത്ത ജെല്‍; നമ്മുക്കിനി വീട്ടില്‍ തയ്യാറാക്കാം

Malayalilife
കൊറിയന്‍ സൗന്ദര്യരഹസ്യം: കഞ്ഞിവെള്ളം, കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ ചേര്‍ത്ത് തയ്യാറാക്കുന്ന പ്രകൃതിദത്ത ജെല്‍; നമ്മുക്കിനി വീട്ടില്‍ തയ്യാറാക്കാം

സൗന്ദര്യസംരക്ഷണത്തിന്റെ ലോകത്ത് കൊറിയക്കാരെ വെല്ലാന്‍ മറ്റാരും ഇല്ലെന്ന് പറയുന്നത് അതിശയോക്തിയല്ല. വര്‍ഷങ്ങളായി അവര്‍ പിന്തുടരുന്ന സ്വാഭാവിക സൗന്ദര്യരീതികളാണ് അവരുടെ ചര്‍മം പ്രായമില്ലാത്തതും തിളക്കമുള്ളതുമായിരിക്കാന്‍ പ്രധാന കാരണം. ജീന്‍സിന്റെയും ഭക്ഷണശീലങ്ങളുടെയും പുറമെ, പാരമ്പര്യമായി ഉപയോഗിക്കുന്ന ചില വീട്ടുവൈദ്യങ്ങളും ഇതിന് പിന്നിലുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ കൊറിയന്‍ ജെല്‍ ആണ്.

പ്രധാന ഘടകങ്ങള്‍

 കഞ്ഞിവെള്ളം
കൊറിയന്‍ ബ്യൂട്ടി റൂട്ടീനിലെ പ്രധാന ഘടകമാണ് കഞ്ഞിവെള്ളം. ബി വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഇത് ചര്‍മത്തിന് തിളക്കം നല്‍കുകയും ഇലാസ്റ്റിസിറ്റിയും നിലനിര്‍ത്തുകയും ചെയ്യുന്നു. ചുളിവുകള്‍ കുറയ്ക്കാനും ചര്‍മം മിനുസപ്പെടുത്താനും കഞ്ഞിവെള്ളം അത്യുത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രായക്കുറവ് തോന്നിക്കുന്നതിലും സഹായിക്കും.

കറ്റാര്‍വാഴ
വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍വാഴ ചര്‍മത്തിന് ഒരു പ്രകൃതിദത്ത ചികിത്സയാണ്. മുഖക്കുരു, കരുവാളിപ്പ്, ചര്‍മത്തിലെ ഉണങ്ങല്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനൊപ്പം ആന്റിബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിലുണ്ട്.

വൈറ്റമിന്‍ ഇ ഓയില്‍
വൈറ്റമിന്‍ ഇ ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും അകാല വാര്‍ധക്യത്തെ തടയുകയും ചെയ്യുന്നു. ഇതിലെ മോയ്സ്ചറൈസിങ് ഗുണം ചര്‍മം മൃദുവും തിളക്കമുള്ളതുമാക്കും.

ജെല്‍ തയ്യാറാക്കുന്ന വിധം

തണുപ്പിച്ചോ പുളിപ്പിച്ചോ ഉള്ള കഞ്ഞിവെള്ളം എടുത്ത് അതിലേക്ക് ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കുക. ശേഷം അല്പം വൈറ്റമിന്‍ ഇ ഓയില്‍ ചേര്‍ത്ത് നന്നായി കലക്കുക. മിശ്രിതം കട്ടിയുള്ള ജെല്‍ പരുവമാകുമ്പോള്‍ അതിനെ ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിജില്‍ വയ്ക്കാം.

ദിവസേന മുഖത്ത് പുരട്ടിയാല്‍ ചര്‍മത്തിന് തിളക്കം വര്‍ധിക്കുകയും യൗവ്വനം നിലനിര്‍ത്താനും ഇത് സഹായിക്കും. രാസഘടകങ്ങളില്ലാതെ പൂര്‍ണമായും സ്വാഭാവികമായ ഈ കൊറിയന്‍ ജെല്‍ ചര്‍മ സംരക്ഷണത്തിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ലളിതമായ ഒരു പരിഹാരമാണ്.

korean jell skin care

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES