പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി പ്രേക്ഷക പ്രീതി സമ്പാദിച്ച നടിയാണ് അഞ്ജലി അമീര്‍. കോഴിക്കോട്ടുകാരിയായ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ അഞ്ജലി ഇപ്പോഴിതാ വിവാഹിതയാകുവാന്‍ പോവുകയാണ്. രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ പ്രണയച്ചകര്‍ച്ചയുടെ പേരില്‍ ഹൃദയം തകരുന്ന വേദനയില്‍ അഞ്ജലി പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് താന്‍ എന്ന സന്തോഷമാണ് വിവാഹനിശ്ചയ കാര്‍ഡ് പങ്കുവച്ച് അഞ്ജലി അറിയിച്ചിരിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി നാലാം തീയതിയാണ് അഞ്ജലിയുടേയും അസ്ലം എന്ന പയ്യന്റെയും വിവാഹനിശ്ചയം നടക്കുക.
വിവാഹനിശ്ചയ കാര്‍ഡില്‍ ഇതു മാത്രമെ കാണിച്ചിട്ടുള്ളൂ. പിന്നാലെ നിരവധി പേരാണ് വരനെ കുറിച്ചും ചിത്രവും എല്ലാം ചോദിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ എന്നോട് ചോദിക്കുന്നുണ്ട് ആരാണ് നിന്റെ ഫിയാന്‍സി എന്ന്.. ഇതാണ് അവന്‍ എന്നു പറഞ്ഞുകൊണ്ട് പയ്യന്റെ ചിത്രവും അഞ്ജലി ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം, വിദേശത്താണ് നടി സെറ്റില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ, വിവാഹനിശ്ചയം എവിടെ വച്ചാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ ആണ് അഞ്ജലി അമീര്‍ എന്ന നടിയായി മാറിയത്. 16 വര്‍ഷം മുന്‍പ്, സ്ത്രീയായുള്ള തന്റെ സ്വത്വം വീണ്ടെടുക്കാനും സ്ത്രീയായി ജീവിക്കാനുമാണ് ജംഷീര്‍ ചെന്നൈയിലേക്കു വണ്ടി കയറിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി, പരസ്യ, മോഡലിങ് രംഗത്ത് വന്‍ വിജയമായി. മോഡലിങ് രംഗത്തുനിന്നു സിനിമയിലെത്തിയ അഞ്ജലി അമീര്‍ പേരന്‍പ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയമായ വേഷം ചെയ്തതിനു ശേഷം സുവര്‍ണ പുരുഷന്‍ എന്ന മലയാള സിനിമയിലും അഭിനയിച്ചു. ഇപ്പോള്‍ നിരവധി സിനിമകളില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
'ആണ്‍കുട്ടിയായിരിക്കേ തന്നെ എന്റെ സ്വത്വം സ്ത്രീയുടെതാണെന്നു തിരിച്ചറിയുകയും 17ാം വയസ്സില്‍ സ്ത്രീയായി മാറാന്‍ തീരുമാനമെടുക്കുകയും ചെയ്തതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. അതിനായി 2009ല്‍ ജനിച്ചു വളര്‍ന്ന വീടും നാടും കുടുംബവും വിട്ടു. നാട്ടിലെ യാഥാസ്ഥിതികമായ സാമൂഹിക അവസ്ഥയില്‍ എന്റെ ജെന്‍ഡര്‍ പ്രശ്നം അംഗീകരിക്കുക വിഷമമാകുമെന്ന തിരിച്ചറിവു തന്നെയാണ് ചെന്നൈയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. ചെന്നൈ നഗരം സ്ത്രീയായി ജീവിക്കാനുള്ള എന്റെ മോഹത്തിനു സര്‍വ പിന്തുണയും നല്‍കി.
ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ അഞ്ജലിയ്ക്ക് ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ക്ക് മുഖമായും ശരീരമായും മാറാനായി. സ്ത്രീയായി ജീവിക്കാനുള്ള മോഹത്തെ അടക്കി നിര്‍ത്താതെ, സ്ത്രീയായി മാറി സ്ത്രീയായി ജീവിക്കാനെടുത്ത ആ തീരുമാനം അഞ്ജലിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. പരസ്യരംഗത്ത് വിജയിച്ചതോടെ മാധ്യമങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി. ദക്ഷിണേന്ത്യയിലെ പത്രങ്ങളിലും ടിവി ചാനലുകളിലുമെല്ലാം എന്റെ ജീവിതകഥ വലിയ വാര്‍ത്തയായി മാറിയിരുന്നു. അങ്ങനെ വാര്‍ത്തയില്‍ വന്ന തന്നെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടാണ് മമ്മൂക്ക പേരന്‍പ് സിനിമയുടെ സംവിധായകന്‍ റാമിനോട് ശുപാര്‍ശ ചെയ്യുന്നത്. ഇവിടെത്തുടങ്ങുന്നു രണ്ടാമത്തെ വഴിത്തിരിവ്. റാമിനെപ്പൊലൊരു പ്രതിഭാശാലിയായ സംവിധായകന്റെ കീഴില്‍ മമ്മൂട്ടി എന്ന മഹാനടന്റെ നായികയായി സിനിമയിലെത്തുക എന്ന സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഈ സിനിമയില്‍ ട്രാന്‍സ്ജെന്‍ഡറായ ഒരു സെക്സ് വര്‍ക്കറായാണ് അഞ്ജലി അഭിനയിച്ചത്.