വികാരങ്ങളുടേയും, വികാരങ്ങളെ കൈമാറുന്നതിന്റേയും ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖം. മനുഷ്യന് ഏറ്റവും പ്രധാനവും മുഖമാണ്. നമ്മൾ ഒരാളെ ആദ്യം ശ്രദ്ധിക്കുന്നതും മുഖത്ത് നോക്കിയാണ്. മുഖം സൂക്ഷിക്കാനാണ് എല്ലാവരും പാടുപെടുന്നത്. എന്തെങ്കിലും ചെറുതായി സംഭവിച്ചാൽ ഉടനെ അത് നന്നയി മുഖത്ത് കാണാൻ സാധിക്കുന്നു. അതുകൊണ്ടു തന്നെ മുഖം നന്നായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മുഖം നന്നായി സൂക്ഷിക്കാൻ ഏറ്റവും നല്ലതു കറ്റാർ വാഴയാണ്. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങള്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, സ്കിന്‍ ടോണര്‍,മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവയിലെല്ലാം കറ്റാർവാഴ ഉണ്ട്. അതുകൊണ്ടു തന്നെ കറ്റാർവാഴ അല്ലാതെ ഉപയോഗിച്ചാൽ ഈ ക്രീമുകളൊക്കെ വാങ്ങുന്ന കാശ് ലാഭിക്കാം.
ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അരസ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചിട്ടു മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താല്‍ മുഖത്തുള്ള കരുവാളിപ്പൊക്കെ മാറും. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ കറ്റാര്‍വാഴ ജെല്‍ ഒരു തുണിയില്‍ പൊതിഞ്ഞ ശേഷം കണ്‍തടത്തിലും കണ്‍പോളകളിലും വച്ച് കൊടുത്താൽ കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് മാറും. കറ്റാര്‍വാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്ബോള്‍ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ പേസ്റ്റില്‍ അല്പം തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ഇതെല്ലാം മുഖത്തിന് നല്ലതാണ്.
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.