Latest News

വായിലെ ദുർഗന്ധം അകറ്റാൻ ഇനി കക്കിരി ജ്യൂസ്

Malayalilife
topbanner
വായിലെ ദുർഗന്ധം അകറ്റാൻ ഇനി കക്കിരി ജ്യൂസ്

വർക്കും അവരവരുടെ സൗന്ദര്യം  സംരക്ഷിക്കുന്ന കാര്യത്തിൽ വളരെ ഏറെ ശ്രദ്ധയാണ് ചെലുത്താറുള്ളത്. എന്നാൽ ഇതിന് പരിഹാരമാണ് പഴങ്ങളും പച്ചക്കറികളും. അത്തരത്തിൽ ആരോഗ്യത്തിന്  ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കക്കിരി. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും നമ്മുടെ അടുക്കളയിലുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളുമൊക്കെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.അത്തരത്തില്‍ ഒരുപാട് ഗുണങ്ങളുള്ള കിടിലന്‍ പച്ചക്കറിയാണ് കക്കിരി. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

 ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും കക്കിരി ജ്യൂസ് ഒരുപോലെ സഹായിക്കുന്നു. ക്യാന്‍സറിനെ വരെ ചെറുക്കാന്‍ ഇതിലൂടെ സഹായകരമാണ്.  ശരീരഭാരം കുറയ്ക്കാന്‍ കുറഞ്ഞ കലോറിയും കൂടുതല്‍ ജലവും അടങ്ങിയിട്ടുള്ള കക്കിരി  ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ഭക്ഷണമാണ്. ചര്‍മ സംരക്ഷണത്തിനും മുടി കൊഴിച്ചിലകറ്റാനും കക്കിരി ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു. ഇതില്‍ സിലിക്കണും സള്‍ഫറും അടങ്ങിയിട്ടുണ്ട്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. 

ശരിയായ രീയിയില്‍ ഉറക്കം കിട്ടാത്തതുകൊണ്ടോ,​ ലാപ്‌ടോപും ഫോണുമൊക്കെ അമിതമായി ഉപയോഗിക്കുന്നതുകൊണ്ടോ ഒക്കെയാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്.  കണ്ണിന് മുകളില്‍ ഒരു കഷ്ണം‌ കക്കിരി വയ്ക്കുന്നത് ഈ പ്രശ്നം മാറ്റാന്‍ സഹായിക്കും. കക്കിരിയുടെ കഷ്ണം വായ്നാറ്റം ഉള്ളവര്‍ വായിക്കകത്ത് മുപ്പത് സെക്കന്‍ഡ് നേരം വയ്ക്കുക. ഒരു പരിധിവരെ ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ  നശിപ്പിക്കും.നമ്മുടെ അടുക്കളയിലുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളുമൊക്കെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.
 

Read more topics: # kakkiri for healty diet
kakkiri for healty diet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES