Latest News

ഇൻഡോർ പ്ലാന്റ്സ് ഏതൊക്കെ വീട്ടിൽ വയ്ക്കാമെന്നു അറിഞ്ഞു തന്നെ ചെയ്യണം

Malayalilife
topbanner
ഇൻഡോർ പ്ലാന്റ്സ് ഏതൊക്കെ വീട്ടിൽ വയ്ക്കാമെന്നു അറിഞ്ഞു തന്നെ ചെയ്യണം

ൻഡോർ പ്ലാന്റ്സ് വളരെ നല്ലതാണു. അത് ഇവിടെ വയ്ക്കണം എങ്ങനെ വയ്ക്കണം എന്നൊക്കെ നമ്മൾ തീരുമാനിക്കണം. അത് ശരിയായ സ്ഥലത്താണോ എന്നൊക്കെ ചിന്തിച്ചു വയ്ക്കാനുള്ളതാണ്. ഇല്ലെങ്കിൽ ചെടികൾ വളരില്ല. ഏതൊക്കെ ചെടി വയ്ക്കാം, എവിടെയൊക്കെ വയ്ക്കാം എന്നൊക്കെ നോക്കിയും കണ്ടും ചെയ്യേണ്ട കാര്യമാണ്. വീട്ടില്‍ ശുദ്ധവായു പ്രദാനം ചെയ്യുന്ന ഇത്തരം ഇന്‍ഡോര്‍ പ്ലാന്റുകള്‍ നിങ്ങളുടെ ദിനങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യുന്നു.

വീട്ടിൽ വയ്ക്കാൻ കറ്റാർവാഴ അഥവാ അലോവേറ വളരെ അധികം നല്ലതാണു. അത് നമ്മുക്ക് മുഖത്തിനും മുടിക്കും വളരെ ഉപയോഗം ഉള്ളതാണ്. പല അസുഖങ്ങള്‍ക്കുമുള്ള ഔഷധവും സൗന്ദര്യവര്‍ധനയ്ക്കായുള്ള മികച്ച മാര്‍ഗവുമാണിത്. വളര്‍ച്ചാ ഘട്ടങ്ങളില്‍ ആഴ്ച്ചയില്‍ ഒരുതവണ മാത്രം വെള്ളം നല്‍കിയാല്‍ മതിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. 

ജേഡ് പ്ലാന്റ് എന്നൊരു സസ്യം ഇൻഡോർ പ്ലാന്റിൽ വളരെ നല്ലതായ ഒന്നാണ്. നല്ല മണവും കുളിർമയും തരുന്നതാണ് ഇവയൊക്കെ. നേരിട്ടുള്ള സൂര്യപ്രകാശമോ കൂടുതല്‍ വെള്ളമോ ഇവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമില്ല. അതുകൊണ്ടു തന്നെ ജന്നലില്ന്റെ അടുത്ത് തന്നെ വയ്ക്കണം എന്ന് നിർബന്ധം ഇല്ല. 

തിളക്കമുള്ള ഇലകളോട് കൂടിയ ചെറുമരങ്ങളാണ് വീപ്പിങ് ഫിഗ്. വീടിനുള്ളില്‍ നല്ല വെളിച്ചം ലഭിക്കുന്ന ഇടങ്ങളില്‍ ഇവ വളര്‍ത്താം. ആഴ്ച്ചയില്‍ ഏതെങ്കിലും ഒരുദിവസം നനച്ചുകൊടുത്താല്‍ മതിയാകും. 

പരിചരണം ഒട്ടുംതന്നെ ആവശ്യമില്ലാത്തതും ഏതു സാഹചര്യത്തിലും വളരുന്നവയുമാണ് മദര്‍ ഇന്‍ ലോസ് ടംഗ ചെടികള്‍. ഒരല്‍പം നനവുണ്ടായാല്‍ തന്നെ ദിവസങ്ങളോളം നിലനില്‍ക്കുന്ന ഈ ചെടികള്‍ വെളിച്ചം കൂടുതലോ കുറവുള്ളതോ ആയ ഇടങ്ങളില്‍ വളര്‍ത്താം.

indoor plants home decoration lifestyle

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES