വീടുകള്‍ക്ക് മോടി കൂടാനും അലങ്കരിക്കാനു ഇനി ധാരാളം പണം ചിലവാക്കേണ്ട.പഴയ കുപ്പികളില്‍ അല്‍പം കലാവിരുതുകള്‍ കാട്ടിയാല്‍ അകത്തളം ആകര്‍ഷകമാക്കാനുള്ള ഷോ പീസ് റെഡി. പായ്കപ്പലും കൗതുകം തോന്നുന്ന ചെറു രൂപങ്ങളും തുടങ്ങി കുപ്പിക്കുള്ളില്‍ തീര്‍ത്ത മനോഹരമായ കരകൗശലവസ്തുക്കള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വളരെ കുറഞ്ഞ പണ ചിലവി അല്‍പം ക്ഷമയുമുണ്ടെങ്കില്‍ നമ്മള്‍ വലിച്ചെറിയുന്ന കുപ്പികളെ വ്യത്യസ്തമായ അലങ്കാരവസ്തുവാക്കാം.
കുപ്പിക്കുള്ളില്‍ കുഞ്ഞു പൂന്തോട്ടം :
അടപ്പുഭാഗം വിസ്താരണമുള്ള കുപ്പിക്കുള്ളില്‍ ചരല്‍ക്കല്ലുകളും അതിനു മീതെ കരിക്കഷ്ണങ്ങളും നിരത്തുക. ഇവക്കു മുകളിലായി മണ്ണ് ,മണല്‍ ,കുറച്ചു ജൈവവളം എന്നിവയുടെ മിശ്രിതം നിറച്ച് വലുപ്പം കുറഞ്ഞ ഇലച്ചെടികള്‍ വെക്കാം. കുപ്പി പൂന്തോട്ടത്തിനുള്ളില്‍ ഭാവനക്കനുസരിച്ച് ചെറിയ പ്രതിമകളോ ചിപ്പികളോ ഒക്കെ വെച്ച് ഭംഗി കൂട്ടാവുന്നതുമാണ്.
കുപ്പികൊണ്ടൊരു ബെഡ് ലൈറ്റ് :
കുപ്പികള്‍ക്ക് അല്‍പം രൂപഭേദം വരുത്തിയാല്‍ ലാംമ്പ് ഷെയ്ഡുകളായും ഉപയോഗപ്പെടുത്താന്‍ കഴിയും. ചെറിയ എല്‍.ഇ.ഡി ലൈറ്റുകള്‍ കുപ്പിക്കുള്ളില്‍ വെച്ചും ആകര്‍ഷകമായ ബെഡ് ലൈറ്റുകള്‍ ഉണ്ടാക്കാം.
പഴയ വൈന്‍ കുപ്പികള്‍ ചെടിച്ചട്ടികളാക്കാം :
പഴയ വൈന്‍ കുപ്പികള്‍ വീട്ടിനുള്ളില്‍ വെക്കുന്ന ജല സസ്യങ്ങള്‍ നടാന്‍ ഉപയോഗിക്കാം. മുറിക്ക് ഭംഗി നല്‍കാന്‍ ഇത് മാത്രം മതിയാകും.. ക്രിയാത്മകമായി സജ്ജീകരിക്കുകയാണെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യം മുറിക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയും. ജനാലക്കരികില്‍ ചെറിയ വള്ളിചെടികള്‍ നടാനും മനോഹരമായ കുപ്പികള്‍ ഉപയോഗിക്കാം.
ഡെനിങ് ടേബിള്‍ അലങ്കരിക്കാന്‍ നിറമില്ലാത്ത കുപ്പികള്‍:
ഡെനിങ് ടേബിള്‍ അലങ്കരിക്കാന്‍ നിറമില്ലാത്ത കുപ്പികള്‍ക്കുളളില്‍ പല നിറങ്ങളിലുള്ള ധാന്യങ്ങളോ വിത്തുകളോ മാസലകളോ ഇട്ട് അലങ്കരിക്കാം. കുപ്പികളില്‍ വെള്ളം നിറച്ച് ഇഷ്ടമുള്ള നിറങ്ങള്‍ ചേര്‍ത്തും അകത്തളങ്ങള്‍ മനോഹരമാക്കാം. അടുക്കളകള്‍ അലങ്കരിക്കാനും ഈ മാര്‍ഗം ഉപയോഗിക്കാം.