Latest News

പാദത്തിലെ വിണ്ടുകീറല്‍ നിങ്ങളെ അലട്ടുന്നുണ്ടോ; ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ

Malayalilife
പാദത്തിലെ വിണ്ടുകീറല്‍ നിങ്ങളെ അലട്ടുന്നുണ്ടോ; ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ


സൗന്തര്യ സംരക്ഷണ കാര്യത്തില്‍ ഒട്ടും തന്നെ വിട്ടുവീഴ്ച്ച കാണിക്കാതെ നാം നോക്കുന്ന ഒന്നാണ് മനോഹരമായ പാദങ്ങള്‍ . ഇതിനായി പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട് . പാദത്തിന്റെ സംരക്ഷണ കാര്യത്തില്‍ ഏവരെ അലട്ടുന്ന ഒന്നാണ് പാദങ്ങളെ വിണ്ടുകീറലുകള്‍ . അതിനായി ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ നോക്കാം.

അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് കിടക്കുന്നതിന് മുന്‍പ് പാദങ്ങളില്‍ നന്നായി മസാജ് ചെയ്ത് നല്‍കാവുന്നതാണ്. ഇത് നിത്യേനെ ചെയ്യുന്നതിലൂടെ പാദങ്ങളുടെ വിണ്ട് കീറലിന് ഒരു പരിഹാരമാകും.

വാസ്ലിന്‍ ഉപയോഗിക്കുന്നതിലൂടെ പാദത്തിന്റെ വിള്ളല്‍ ഇല്ലാതാക്കാവുന്നതാണ്. കാല്‍ വ്യത്തിയായി കഴുകി ഉണക്കിയ ശേഷം  ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്സ്ചറുണ്ടാക്കിയ ശേഷം വിള്ളലുള്ള ഭാഗങ്ങളില്‍ അത് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ഇത് പതിവായി ചെയ്യുന്നതിലൂടെ പാദത്തിന്റെ വിള്ളല്‍ തടയാന്‍ സഹായിക്കുന്നു. 

രാത്രി കിടക്കുന്നതിന് മുന്നോടിയായി  എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുന്നകും പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായകരമാണ്.
 

how to slove foot over cracked issues

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES