Latest News

പേന്‍ശല്യം ഒഴിവാക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

Malayalilife
പേന്‍ശല്യം ഒഴിവാക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

സ്ത്രീകളിലും പുരുഷമാരിലും പേൻശല്യം ഉണ്ടാകാറുണ്ട്. ഇത് കാരണം  ചിലപ്പോള്‍  കൂട്ടുകാരുടെ മുന്നില്‍ പോലും നാണം കെടേണ്ട അവസ്ഥ വരെ ഉണ്ടാകാം. എന്നാൽ ഇതിനെ എല്ലാം മറികടക്കാനായി ചില  പ്രകൃതി ദത്തമായ മാർഗ്ഗങ്ങൾ  ഉണ്ട്. എന്തൊക്കെയാണ് ആ മാർഗ്ഗങ്ങൾ  എന്ന് നോക്കാം.

വെളുത്തുള്ളി

പേനിനെ ഇല്ലാതാക്കാനുള്ള നല്ലൊരു മാർഗ്ഗമാണ് വെളുത്തുള്ളി . എട്ട് വെളുത്തുള്ളി അല്ലികള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ചാലിച്ചെടുത്ത ശേഷം ഇവ തലയില്‍ പുരട്ടുക.  അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ    ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മതി. 

ഒലീവ് ഓയില്‍

ഭക്ഷണം പാകം ചെയ്യാനും മുഖം മിനുക്കാനുംഎല്ലാം ഉപയോഗിക്കുന്ന  ഒലീവ് ഓയില്‍ പേനിനെ ഇല്ലാതാക്കാനും നല്ല മരുന്നാണ്.  ഒലീവ് ഓയില്‍  ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയില്‍ പുരട്ടി കിടക്കുക.  തലമുഴുവന്‍ കവര്‍ ചെയ്ത് വേണം കിടക്കേണ്ടത്. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ കഴുകി കളയാം.

ഉപ്പ്

പേൻ ശല്യം ഒഴിവാക്കാൻ ഉപ്പ് നല്ലൊരു മാർഗമാണ്. ഒരു ടീസ്പൂണ്‍ ഉപ്പും അല്‍പം വിനാഗിരിയും നന്നായി യോജിപ്പിച്ച ശേഷം   ഇത് തലയില്‍ പുരട്ടി 2 മണിക്കൂറിനു ശേഷം കഴുകിക്കളയുക.

വെളിച്ചെണ്ണ

തലമുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം പേനിനെ തുരത്താനും വെളിച്ചെണ്ണ കൊണ്ട് സാധിക്കുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച്‌ തല നന്നായി കഴുക. അതിന് ശേഷം ണങ്ങിക്കഴിഞ്ഞാല്‍ തല മുഴുവന്‍ എണ്ണ പുരട്ടി കവര്‍ ചെയ്ത് ഒരു രാത്രി  കിടക്കുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

Read more topics: # how to avoid louse in head
how to avoid louse in head

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES