Latest News

മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ല'; മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ പുതിയ പ്രൊജക്ടുകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ല; മലൈക്കോട്ടൈ വാലിബന്‍ പരാജയമായിരുന്നില്ലെന്നും നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ 

Malayalilife
 മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ല'; മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ പുതിയ പ്രൊജക്ടുകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ല; മലൈക്കോട്ടൈ വാലിബന്‍ പരാജയമായിരുന്നില്ലെന്നും നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ 

ലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബന്‍'. സമീപകാലത്ത് മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലുമായി ആദ്യമായി ഒന്നിച്ച ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. വലിയ വിമര്‍ശനമാണ് ചിത്രത്തിന് ലഭിച്ചതും. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയിലാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിച്ചിരുന്നത്. 

എന്നാല്‍ ചിത്രം പരാജയമായതോടെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സൂചന നേരത്തെ തന്നെ സംവിധായകന്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. ആ കോമ്പിനേഷനില്‍ തല്‍ക്കാലം പുതിയ ചിത്രങ്ങളൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നും മോഹന്‍ലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോള്‍ കിട്ടുന്നുവോ അപ്പോള്‍ മാത്രമേ പുതിയ പടം ചെയ്യുകയുള്ളൂവെന്നും പറഞ്ഞു. 

2024 ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലെത്തിയത്. 'മലൈക്കോട്ടൈ വാലിബന്‍ ഒരു ഫ്‌ലോപ്പ് ചിത്രമായിരുന്നില്ല. സിനിമ നമ്മള്‍ പ്രതീക്ഷിച്ച ലെവലിലേക്ക് പോയില്ലെന്നെയുള്ളൂ. സിനിമയുടെ റിവ്യൂ എല്ലാം നോക്കുമ്പോള്‍ അതൊരു പരാജയപ്പെട്ട ചിത്രമല്ല സാമ്പത്തികമായി നോക്കിയാല്‍ വലിയ കുഴപ്പമില്ലാതെ തലയൂരാന്‍ പറ്റി.മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ തല്‍ക്കാലം പുതിയ പ്രൊജക്ടുകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. വലിബന് രണ്ടാംഭാഗമില്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് കിട്ടുമ്പോള്‍ സിനിമ ചെയ്യും. നല്ല സബ്ജക്ട് ആണെന്ന് ഉറപ്പുവരുത്തിയിട്ടേ സിനിമ പ്രഖ്യാപിക്കുയുള്ളൂ' എന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്

shibu baby john about malaikottai valibans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES