സൗത്ത് ഇന്ത്യയില്‍ തന്നെ നിരവധി ഫാന്‍ ബേസുള്ള നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ സ്‌ക്രീനില്‍ എത്തിയ താരം. വളരെ ചുരുക്ക സമയം ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന് 44 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉളള താരത്തിന്റെ പോസ്റ്റുകളും സിനിമാലോകത്ത് ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കാലിന് പരിക്കേറ്റ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ സൗന്ദര്യ രഹസ്യങ്ങളും ഭക്ഷണക്രമത്തെയും കുറിച്ച് ചില മാധ്യമങ്ങള്‍ കുറിക്കുന്നു. തന്റെ ആരോഗ്യത്തിന് പിറകില്‍ കൃത്യമായ ഭക്ഷണക്രമമാണെന്ന് രശ്മിക മുന്‍പ് തന്നെ ഒരു മാദ്ധ്യമത്തോട് പറഞ്ഞിട്ടുണ്ട്. സസ്യാഹാരങ്ങളാണ് രശ്മിക കൂടുതലായി കഴിക്കാറുളളത്. ജങ്ക് ഫുഡുകള്‍ താരം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളിലായാല്‍ പോലും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് രശ്മിക കഴിക്കാറുളളത്.ഏത് തിരക്കിലും വര്‍ക്കൗട്ട് ചെയ്യാനും രശ്മിക ഒട്ടും മടിക്കില്ല. കിക്ക് ബോക്‌സിംഗ്, സ്‌കിപ്പിംഗ്, നൃത്തം, നീന്തല്‍, യോഗ, ബ്രിസ്‌ക് വാക്കിംഗ് തുടങ്ങിയവയാണ് താരത്തിന് ഇഷ്ടപ്പെട്ട വര്‍ക്കൗട്ടുകള്‍. ജിമ്മിലെ വര്‍ക്കൗട്ടില്‍ വെയ്റ്റ് ട്രെയിനിംഗുകള്‍ ചെയ്യാനും രശ്മിക മടികാണിക്കില്ല. പേശികളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനായുളള എല്ലാ തരത്തിലുളള വര്‍ക്കൗട്ടുകളും താരം ചെയ്യുന്നുണ്ട്.
തന്റെ ശരീരത്തിന് ആവശ്യമായ അളവിലും വെളളം കുടിക്കാനും രശ്മിക മറക്കില്ല. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ അവോകാഡോ ടോസ്റ്റാണ് പ്രഭാത ഭക്ഷണത്തിനായി താരം തിരഞ്ഞെടുക്കാറുളളത്.കറുവപ്പട്ട ചേര്‍ത്ത മധുരക്കിഴങ്ങും രശ്മികയും പ്രിയവിഭവമാണ്. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉളളതുകൊണ്ട് തക്കാളി, ഉരുളക്കിഴങ്ങ്,ക്യാപ്‌സിക്കം, വെളളരിക്ക തുടങ്ങയവ കലര്‍ന്ന വിഭവങ്ങള്‍ രശ്മിക പൂര്‍ണമായും ഒഴുവാക്കുകയും ചെയ്തിട്ടുണ്ട്.