Latest News

വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്ത് ഓല വച്ച് മറച്ച വീട്ടില്‍ കറണ്ട് പോലും ഇല്ലാതെ ജീവിതം; തെങ്ങ് കയറ്റം മുതല്‍ ചെയ്യാത്ത കൂലി പണികള്‍ കുറവ്; കേറിക്കിടക്കാന്‍ വീടോ സഹായത്തിന് വിളിക്കാന്‍ കുടുംബക്കാരോ ഇല്ല; ആത്മഹത്യക്ക് ശ്രമിച്ചതും പരാജയം; ഒടുവില്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി ജീവിതത്തില്‍ വെളിച്ചമായി എത്തിയ സുധിമോളുടെ കഥ

Malayalilife
വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്ത് ഓല വച്ച് മറച്ച വീട്ടില്‍ കറണ്ട് പോലും ഇല്ലാതെ ജീവിതം; തെങ്ങ് കയറ്റം മുതല്‍ ചെയ്യാത്ത കൂലി പണികള്‍ കുറവ്; കേറിക്കിടക്കാന്‍ വീടോ സഹായത്തിന് വിളിക്കാന്‍ കുടുംബക്കാരോ ഇല്ല; ആത്മഹത്യക്ക് ശ്രമിച്ചതും പരാജയം; ഒടുവില്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി ജീവിതത്തില്‍ വെളിച്ചമായി എത്തിയ സുധിമോളുടെ കഥ

ള്ളില്‍ കരഞ്ഞു കൊണ്ട് പുറമെ തമാശ പറഞ്ഞ് നമ്മളെ ചിരിപ്പിക്കുന്ന എത്രയോ കലാകാരന്മാരും കലാകാരികളും ഉണ്ട് നമുക്ക് ചുറ്റും? അത്തരമൊരു കലാകാരിയാണ് ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി താരം സുധി മോള്‍. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സുധിയുടെത് ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചുള്ള ജീവിതമാണ്.  ഒരു വീടോ സ്ഥലമോ കുടുംബക്കാരോ സഹായിക്കാനില്ലാത്ത തന്റെ കഥ പലപ്പോഴും സുധി പരിപാടികളിലൂടെ പങ്ക് വച്ചിട്ടുണ്ട്. സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിച്ച സുധി ഓരോന്നായി ജീവിതത്തില്‍ തിരികെ പിടിക്കാനുള്ള പ്രയത്‌നത്തിലാണ്.

സ്വന്തമായൊരു വീടെന്നതാണ് സുധിക്ക് ഏറെ ആഗ്രഹമുള്ള കാര്യം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സുധി തുടങ്ങിക്കഴിഞ്ഞു. തന്റെ വീടിന് മഴവില്ല് എന്നാണ് പേരിടുകയെന്ന് സുധി അടുത്തിടെ പങ്ക് വച്ചിരുന്നു. ഇപ്പോളിതാ ഈ പ്രോഗ്രാമിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യവും തന്റെ വിശേഷങ്ങളും താരം പങ്ക് വച്ചിരിക്കുകയാണ്. നാട്ടില്‍ ഒരു ചിരിയുടെ ഓഡിഷന്‍ നടക്കുന്നത് കുടുംബശ്രീ മീറ്റിങ് വഴി അറിഞ്ഞ്, കാര്‍ത്തിക് സൂര്യയെ കാണാനായി പോയതാണെന്നും തന്റെ സംസാരം കേട്ട് പങ്കെടുക്കാന്‍ താത്പര്യം ഉണ്ടോയെന്ന് ചോദിക്കുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സറ്റാന്‍ഡ് അപ്പ് കോമഡിക്കായി വീഡിയോ ചെയ്ത് അയക്കാന്‍ പറഞ്ഞെങ്കിലും ആദ്യം പേടിയായിരുന്നുവെന്നും താരം പറയുന്നു.

താന്‍ പല വട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട അനുഭവങ്ങളും ജീവിക്കാന്‍ നിവൃത്തിയില്ലാതെ പലപ്പോഴും ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആഗ്രഹം തല്ലിത്തതകര്‍ത്ത് തെരുവില്‍ നടന്ന ആളെ വിളിച്ച് കൊണ്ട് വന്നതിന്റെ ബുദ്ധിമുട്ടാണ് തന്നോട് ഉള്ളതെന്നും തന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോയതിനാല്‍ തിരികെ പോകാന്‍ സ്ഥലമില്ലായിരുന്നുവെന്നും താരം പറയുന്നു. 

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടി ചാടാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും റെയില്‍വേ പോലീസ് പിടിച്ചെന്നും താരം പങ്ക് വച്ചു. പിന്നീട് പരിപാടിയിലെത്തുന്നതിന് ഒരാഴ്്ച്ച മുമ്പ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും താരം പങ്ക് വച്ചു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ താന്‍ പിടക്കുന്നത് കണ്ട് കുട്ടികളാണ് തന്നെ രക്ഷിച്ചതെന്നും താരം പറയുന്നു.

ആദ്യമായി ഒരുചിരി ബംബര്‍ ചിരി വേദിയിലെത്തിയ അനുഭവവും സ്റ്റേജില്‍ കേറാനുള്ള പേടിയെക്കുറിച്ചുമൊക്കെ സുധിയും ഭര്‍ത്താവും രതീഷും പറയുന്നു. താന്‍ ജോലിക്ക് പോയ സ്ഥലത്ത് തന്നെ സഹായിച്ച ആളുകളെക്കുറിച്ചും തന്റെ സംസാരം മൂലം പൊറോട്ടാ കമ്പനിയില്‍ ജോലി നിര്‍ത്താന്‍ തീരുമാനിച്ചതും കമ്പനി മുതലാളി അനില്‍ തന്നെ സഹായിച്ചതുമൊക്കെ താരം പങ്ക് വക്കുന്നു.ഓല വച്ച് മറച്ച വീട്ടില്‍ കറണ്ട് ഇല്ലാതെ കുട്ടികളുമായി കഴിഞ്ഞതിന്റെ ബുദ്ധിമുട്ടും പിന്നീട് കറണ്ട് കണക്ഷന്‍ എടുക്കാന്‍ ബുദ്ധിമുട്ടിയതും അതിനൊക്കെ സഹായിച്ചതും അനില്‍ ആണെന്നും താരം പറയുന്നു.അയല്‍പ്പക്കത്ത് കുട്ടികള്‍ ടീവി കാണാനെത്തിയപ്പോള്‍ ഇറക്കിവിട്ടതും കുട്ടികള്‍ ഓട്ടയിലൂടെ ടിവി കാണുന്ന രംഗം തനിക്ക് താങ്ങാനായില്ലെന്നും പിന്നീട് അനില്‍ ടിവി വാങ്ങി തന്ന കാര്യവും സുധി പങ്ക് വച്ചു.

 

Sudhimol Ratheesh bumper chiri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES