എന്താണ് ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍

Malayalilife
എന്താണ് ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍

കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് ഇന്ന് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അവരുടെ ചികിത്സാ കാലഘട്ടത്തില്‍ നല്‍കേണ്ട പല വിധ ചികിത്സാ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍'. കോഴിക്കോട് ആസ്ഥാനമായി 2016 ല്‍ പ്രവര്‍ത്തനമാരംഭിച്ച 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' ഇന്ന് കേരളത്തിലെ നിരവധി അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സ്ഥാപനമായി നിലകൊളളുകയാണ്. കുട്ടികളില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' അവര്‍ക്കൊപ്പം സഹായഹസ്തമായി നിലകൊളളുന്നു. അര്‍ബുദരോഗത്തം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സ്വന്തം മകനും കുടുംബവും അതിജീവിച്ച കാലയളവില്‍ ജീവിതം നല്‍കിയ യാഥാര്‍ത്ഥ്യത്തിന്റെ നേരനുഭവങ്ങളാണ് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' എന്ന ദൗത്യത്തിന് മുന്നിട്ടിറങ്ങാന്‍ ഹാരിസ് കട്ടകത്തിനെ പ്രേരിപ്പിച്ചത്. സമാനമനസ്‌കരുടെ പിന്തുണയും സഹായവും ചേര്‍ത്തുവെച്ചാണ് കുട്ടികളിലെ അര്‍ബുദ രോഗത്തെ ചെറുത്തുതോല്‍പ്പിക്കാനുളള ദൗത്യവുമായി 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇന്ന് നിരവധി ബാല്ല്യങ്ങളാണ് അര്‍ബുദത്തിന്റെ ദുരിതങ്ങളെ മറികടന്ന് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനിലൂടെ ജിവിതത്തിലേക്ക് തിരികെ നടന്നുകൊണ്ടിരിക്കുന്നത്. രോഗം നിര്‍ണ്ണയിക്കുന്ന സമയത്ത് കുട്ടിക്ക് 16 വയസ്സില്‍ താഴെയായിരിക്കണം പ്രായമെന്ന നിബന്ധന മാത്രമാണ് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനില്‍ പ്രവേശനത്തിന് നിര്‍ണ്ണയിച്ചിട്ടുളളത്. 

വിഷന്‍ ഓഫ് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍'
രോഗത്തെ അതിജീവിക്കാനുളള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' അതിന്റെ വിഷനായി മുന്നോട്ടുവെയ്ക്കുന്നത്. ഇത്നായി 4 സുപ്രധാന ഘടകങ്ങളാണ് ഹോപ് പ്രയോഗവല്‍ക്കരിക്കുന്നത്. 1. ഏറ്റവും മികച്ചതും ഫലപ്രദവുമായ ചികിത്സ ഉറപ്പുവരുത്തുക 2. സുരക്ഷിതവും അണുബാധ വിമുക്തവുമായ താമസ സൗകര്യം ചികിത്സവേളയില്‍ ഉറപ്പുവരുത്തുക 3. മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക. 4. സാമ്പത്തികവും മാനസികവുമായ പിന്തുണയും സഹായവും ഉറപ്പുവരുത്തുക. 

ഹോപ് ക്ലിനിക്സ്, ഹോപ് ഹോംസ്, ഹോപ് കെയര്‍

മുന്ന് പ്രത്യേക പ്രോഗ്രാമുകളിലൂടെയാണ് ഹോപ് അതിന്റെ സംയോജിതമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഹോപ് ക്ലിനിക്സ്, ഹോപ് ഹോംസ്, ഹോപ് കെയര്‍ എന്നിവയാണത്. 
ഹോപ് ക്ലിനിക്സ്- അര്‍ബുദ രോഗ ബാധിതനായ കുട്ടിയുടെ ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഈ പ്രോഗ്രാമിലൂടെയാണ് ലഭ്യമാക്കുന്നത്. ക്ലിനിക്സ് പ്രോഗ്രാം വഴി ഹോപ് പല ഹോസ്പിറ്റലുകളുമായി ബന്ധപ്പെടുകയും കുട്ടിക്ക് ഏറ്റവും മികച്ചതും ഫലപ്രദവുമായ ചികിത്സയും അതിനുവേണ്ട സാമ്പത്തിക സഹായവും ലഭ്യമാക്കുന്നു. ഹോപ് ഹോംസ്- കുട്ടിയുടെ ചികിത്സാ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറ്റവും ആവശ്യമായ കാര്യമാണ് 'സെക്യൂര്‍ ആന്റ് ഇന്‍ഫെക്ഷന്‍ ഫ്രി ആക്കമൊഡേഷന്‍'. ഹോപ്പ് ഹോംസ് ഒരു ഹോം അക്കമെഡേഷന്‍ എന്നതിലുപരിയായി അവര്‍ക്കാവശ്യമായ വീടിന്റെ അന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നു. അച്ഛനും അമ്മയ്ക്കും കുട്ടിയ്ക്കും ഇവിടെ സുഖമായി താമസിക്കാം. അവര്‍ക്കാവശ്യമായ സ്‌കൂളിംഗ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട കൗണ്‍സലിംഗ് എന്നിവയും ഹോപ്പ് ഹോംസില്‍ ഒരുക്കുന്നു. ഹോപ്പ് കെയര്‍- ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഹോപ് കെയര്‍ ഏകോപിപ്പിക്കുന്നു. പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ് കൂടുതല്‍ ചൈല്‍ഡ് ഫ്രണ്ട്ലി ആക്കുക, രോഗികള്‍ക്കും കുടുംബത്തിനും ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അവര്‍ക്കാവശ്യമായ ന്യൂട്രിഷന്‍ സപ്ലിമെന്റ് വിതരണം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ബുദ രോഗബാധിതരായ കുട്ടികളിലെ അതിജീവന സാധ്യതാ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുവരികയും ഒപ്പം അര്‍ബുദമെന്ന മാരക രോഗത്തില്‍ നിന്നും സമൂഹത്തെ പൂര്‍ണ്ണമായും മുകത്മാക്കുകയെന്നതുമാണ് 'ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ പരമമായ ലക്ഷ്യം

Read more topics: # hope child cansar ,# foundation
hope child cansar foundation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES