വീട്ടില്‍ ഉള്ള ചില സാധനങ്ങള്‍ കൊണ്ട് കണ്‍പ്പീലികള്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. കറ്റാര്‍വാഴ, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിങ്ങനെ വളരെ ചെറിയ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
മുഖത്തിന്റെ ഭംഗി കണ്ണിന് മാത്രമല്ല കണ്‍ പീലിക്കുമുണ്ട്. നല്ല നീളവും ഭംഗിയുമുള്ള കണ്‍ പീലി വേണമെന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ ചിലരുടെ കണ്‍പ്പീലി പലപ്പോഴും കട്ടി കുറഞ്ഞതായിരിക്കും. പൊതുവെ മസ്‌കാരയും അതുപോലെ ഐ ലാഷുമൊക്കെ വച്ചാണ് പലരും പല പരിപാടിക്കും പോകുന്നത്. എന്നാല്‍ കണ്‍പ്പീലികള്‍ വളര്‍ത്താന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളുണ്ട്. ഇത്തരത്തിലുള്ള ഐ ലാഷസ് ഉപയോഗിക്കുന്നതിന് പകരം എളുപ്പത്തില്‍ കണ്‍പ്പീലി വളര്‍ത്താന്‍ ചില പൊടിക്കൈകള്‍ ചെയ്യാം.
കറ്റാര്‍വാഴ ജെല്‍
ചര്‍മ്മത്തിന്റെ മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. മുടിക്കും കറ്റാര്‍വാഴ ഏറെ നല്ലതാണ്. ഇതിലെ എന്‍സൈമുകളും മറ്റ് പോഷകങ്ങളും മുടി പോകുന്നത് തടയാന്‍ വളരെയധികം സഹായിക്കുന്നതാണ്. കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകള്‍ ഉപയോഗിച്ച് കണ്‍പ്പീലികള്‍ തേച്ച് പിടിപ്പിക്കാം. രാത്രിയില്‍ കിടക്കുമ്പോള്‍ ഇത് തേച്ച് കിടന്ന ശേഷം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. തണുത്ത വെള്ളത്തില്‍ വേണം കഴുകി കളയാന്‍.
വെളിച്ചെണ്ണ
മുടികൊഴിച്ചില്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. കണ്‍പ്പീലികളെ ആരോഗ്യത്തോടെ വയ്ക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയാറുണ്ട്. മുടിയിഴകളില്‍ നിന്ന് പ്രോട്ടീന്‍ നഷട്മാകുന്നത് ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ ഏറെ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി അതിലേക്ക് മുക്കി കണ്‍പ്പീലികളില്‍ തേയ്ക്കുക. കണ്ണിന് ഉള്ളിലേക്ക് എണ്ണ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.
ആവണക്കെണ്ണ
മുടി വളര്‍ത്താന്‍ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇതില്‍ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കണ്‍പ്പീലികള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് ഏറെ മികച്ചതാണ്. 1 ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ കണ്‍പ്പീലികളില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയാവുന്നതാണ്. ഒന്നിലധികം ദിവസം ഇത് കണ്ണില്‍ വയ്ക്കാന്‍ പാടില്ല.
ഗ്രീ ടീ
ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഗ്രീന്‍ ടീ വളരെ മികച്ചതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടി വളര്‍ത്താന്‍ വളരെയധികം സഹായിക്കാറുണ്ട്. ഒരു ഗ്രീന്‍ ടീ ബാഗ് നല്ല ചൂട് വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വയ്ക്കുക. ഗ്രീന്‍ ടീയുടെ സത്ത് മുഴുവന്‍ അതില്‍ ഇറങ്ങി കഴിയുമ്പോള്‍ ബാഗ് എടുത്ത് മാറ്റാം. വെള്ളം തണുത്ത ശേഷം അത് വ്യത്തിയുള്ള കൈകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ കോട്ടണ്‍ ഉപയോഗിച്ചോ കണ്ണില്‍ വയ്ക്കാം. അടുത്ത ദിവസം കഴുകി വ്യത്തിയാക്കാന്‍ മറക്കരുത്.