കുളിക്കുക എന്നത് ദിനംപ്രതി ചെയ്യേണ്ട കാര്യമാണ്. ഒരു ദിവസം എത്ര വട്ടത്തെ കുളിക്കോ അത്രയും നല്ലത്. ഒരാൾ കുറഞ്ഞത് 1 വട്ടമെങ്കിലും ദിവസം തല കുളിക്കണം. രണ്ടോ മൂന്നോ നേരം കുളിക്കുന്നത് നല്ലതു തന്നെ. വ്യതിയാകാൻ കുളിക്കണം പക്ഷേ എപ്പോൾ കുളിക്കണം എന്ന് അറിഞ്ഞിരിക്കണം. നമ്മുടെ ഇഷ്ടം അനുസരിച്ച് കുളിക്കുന്നത് ആപത്താണ്. അത് മുടിക്കും അതുപോലെ ശരീരത്തിനും കേടാണ് എന്ന് തിരിച്ചറിയുക. ചിലര്‍ രാവിലെ കുളിയ്ക്കും, ചിലര്‍ വൈകീട്ട്, മറ്റു ചിലരാകട്ടെ ഉറങ്ങാന്‍ നേരത്ത്. ഈ ശീലങ്ങള്‍ ചിലത് മുടിയുടെ കൊഴിച്ചിലിനും കാരണമാകുന്നു. നല്ലത്പോലെ സൂക്ഷിച്ചില്ലെങ്കിൽ മുടി വേഗം നടിക്കും. വളരെ മൃദുവായി സൂക്ഷ്മയോടെ നോക്കേണ്ട കാര്യമാണ് തലമുടി.
ചിലർ ഉറങ്ങുന്നതിനു മുൻപ് കുളിക്കുന്നവർ ആണ്. അത് നല്ലതല്ല. അത് നമ്മുടെ ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്നു. അത് പനി ജലദോഷം ഒക്കെ ഉണ്ടാക്കുന്നു. അതുപോലെ മുടിക്കും ഇത് ദോഷം വരുത്തുന്നു. ഇത് മുടി പൊട്ടിപ്പോകാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഈറന്‍ മുടി കെട്ടി വച്ചാല്‍ ഫംഗസ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകും. ദുര്‍ഗന്ധമുണ്ടാകും, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍. ഈറന്‍ മുടി അഴിച്ചിട്ട് കിടക്കുമ്പോള്‍ ഇത് പൊട്ടിപ്പോകാനുള്ള സാധ്യത ഏറെയാണ്. മുടിയുടെ സാധാരണ ഈര്‍പ്പം നഷ്ടപ്പെടുത്തുന്ന ഒന്നാണ് അത് കെട്ടി വയ്ക്കുന്നത്. അതുപോലെ അമർത്തി ബലത്തിൽ തോർത്തുന്നതും മുടി നശിപ്പിക്കും.
ഇനി രാത്രി കുളിച്ചിട് അഴിച്ചിട്ടാൽ എന്ത് സംഭവിക്കുമെന്നാണ് ചോദ്യമെങ്കിൽ. അത് കൂടുതൽ ദോഷമാണ്. മുടി മുകളില്‍ ബണ്‍ പോലെയോ മെടഞ്ഞിട്ടോ കെട്ടാം. എന്നാല്‍ അധികം മുറുക്കം പാടില്ല. ഇത് മുടി വേരുകള്‍ക്ക് ദോഷം വരുത്തും. മുടി ഉണങ്ങാതെ കെട്ടി വയ്ക്കാതെ കിടക്കുമ്പോള്‍ ഇത് ജട പിടിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ അഴിഞ്ഞ് കിടക്കുന്ന മുടി തലയണയുമായി ഒരസുമ്പോൾ പൊട്ടി പോകാൻ വല്യ സാധ്യത ഉണ്ട്.