സുന്ദരമായ മുടിയിഴകൾക്ക് നെല്ലിക്ക പാക്ക്

Malayalilife
സുന്ദരമായ മുടിയിഴകൾക്ക് നെല്ലിക്ക പാക്ക്

സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽ  നിൽക്കുന്ന ഒന്നാണ് തലമുടി. ഇവ ഏറെ വെല്ലുവിളികളാണ് നൽകുന്നതും.  മുടികൊഴിൽ അകറ്റാനായി നിരവധി മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്, എന്നാൽ അതിന് ഒന്നും യാതൊരു ഫലവും കിട്ടാതെ നിരാശപെടുന്നവർക്കായി ഇനി ഒരു പരിഹാരമാർഗ്ഗമുണ്ട്. അതിൽ ഒന്നാണ് നെല്ലിക്ക പാക്ക്. നെല്ലിക്ക  ഹെയര്‍ മാസ്‌ക്കുകള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

നെല്ലിക്ക എന്നത് താരന്‍ അകറ്റാന്‍ ഏറെ സഹായിക്കുന്ന ഔഷധമാണ്. അതുകൊണ്ട് തന്നെ  രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതില്‍ കുറച്ച് തൈര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ താരന് ഒരു പ്രതിവിധി ഉണ്ടാകുന്നു. 

 തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക പോലെ നല്ലതാണ് കറിവേപ്പിലയും.  രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം ആറ് കറിവേപ്പില ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് തലയ്ക്ക് നല്ല തണുപ്പ് കിട്ടുന്നതോടൊപ്പം തന്നെ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. 

ഉലുവ എന്ന് പറയുന്നത്  തലമുടി വളരാന്‍ ഏറെ ഗുണകരമാണ്. ഇതിനായി ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. നിത്യേനെ ഇങ്ങനെ ചെയ്യുന്നതോടെ മുടിയുടെ വളർച്ച കൂടാൻ സഹായിക്കുന്നു.

Read more topics: # gooseberry pack,# for hair growth
gooseberry pack for hair growth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES