സ്ത്രീ സൗന്തര്യത്തിന് മാറ്റ് കൂട്ടുന്ന ഒന്നാണ് തലമുടി . തലമുടി സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി എണ്ണ തേയ്ക്കുന്നത് ഏറെ പ്രാധാന്യം ഉളള കാര്യമാണ് . തലയ്ക്ക് കുളിര്‍മ്മയേകാനും തലമുടിയില്‍ എണ്ണ തേയ്ക്കുന്നതിലൂടെ സഹായകരമാകും . അതോടൊപ്പം ശരീരത്തിന് മുഴുവനായി തണുപ്പു ലഭിക്കുകയും ചെയ്യുന്നു .
എന്നാല്‍ മുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട് . മുടിയില്‍ വെറുതെ എണ്ണ തേച്ചതു കൊണ്ട് യാതൊരു ഫലവും ലഭിക്കുകയില്ല . മുടിയില്‍ ശരിയായ വിധത്തില്‍ എണ്ണ തേയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ത് എന്ന് നോക്കാം .
ചെറുചൂടോടെ എണ്ണ തലയില്‍ തേയ്ച്ച് പിടിപ്പിക്കുന്നതാണ് ഉത്തമം . അതോടൊപ്പം എണ്ണ മുടിയില്‍ തേയ്ച്ച് പിടിപ്പിക്കുമ്പോള്‍ നന്നായി മസാജ് ചെയ്യുന്നതും ഏറെ ഗുണം ചെയ്യും . 0-15 മിനിറ്റ് എങ്കിലും ഇതേ രീതിയില്‍ വിരല്‍ത്തുമ്പു കൊണ്ട് മസാജ് ചെയ്യണം . എണ്ണ തേച്ചു പിടിപ്പിച്ച് ഉടന്‍ തന്നെ തല കഴുകരുത് . അര മണിക്കൂറെങ്കിലും തലയില്‍ എണ്ണ തേയ്ച്ച് പിടിപ്പിച്ച് ഇരിക്കുകയും വേണം .തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് രാത്രിയില്‍ ഉറങ്ങുന്നത് തലയ്ക്കു തണുപ്പു നല്‍കുകയും ചെയ്യും . രാവിലെ എണ്ണ കഴുകി കളയാം .