ആരോഗ്യത്തിന് പ്രധാനം ചെയ്യുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. ഇത് സൗന്ദര്യത്തെ മാത്രമല്ല സരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതേസമയം സന്ധികളിലൊ മറ്റോ വേദന വന്നാല്‍ ഏതെങ്കിലും തൈലമോ കുഴമ്ബോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്. എന്നാൽ ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നല്‍കുന്നത്, പാദങ്ങളുടെ അടിയിലും പുരട്ടാം. പാദത്തിനടിയില്‍ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.
വളരെയധികം പിരീഡ് സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഫൂട്ട് മസാജ് സഹായിക്കും. കാല്പാദങ്ങളില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് പിരീഡ് സമയത്തെ അസഹനീയമായ വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ നല്ലതാണ്. കാര്യം എന്തായാലും എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാന്‍ ഇത്തിരി പ്രയാസം തന്നെയാണ്.
പാദങ്ങള്‍ മസാജ് ചെയ്യുന്നത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കും. ഇത് പാദങ്ങളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം ഇല്ലാതാക്കി സുഖകരമായ അവസ്ഥ നല്‍കാനും സഹായിക്കും. കാല്പാദങ്ങളില്‍ മസാജ് ചെയ്യുന്നത് വലിയ അളവില്‍ രക്തസമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ക്ക് ഏറെ സഹായകമായ ഒരു രീതിയാണ്. പതിവായി 10 മിനിറ്റ് നേരം കാല്പാദങ്ങളില്‍ മികച്ച മസാജ് നല്‍കി നോക്കൂ, രക്തസമ്മര്‍ദം കുറഞ്ഞതിനാലുള്ള സുഖകരമായ അവസ്ഥ അനുഭവിച്ചറിയാന്‍ സാധിക്കും.
പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഫൂട്ട് മസാജ് ചെയ്യുന്നത് വളരെയധികം സഹായിക്കും. കൂടാതെ, മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനാല്‍ പോസിറ്റിവ് അനുഭവം ഉണ്ടാകുകയും ചെയ്യും. ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും
മാനസികവും ശാരീരികവുമായ നിരവധി നേട്ടങ്ങള്‍ നല്‍കുന്നതിനാല്‍ ഇത് ഏറെ സഹായകമാണ്.
ഗര്‍ഭകാലത്തിന്റെ അവസാനത്തെ 3 മാസങ്ങളില്‍ സാധാരണയായി കാലുകളില്‍ നീര് കെട്ടി നില്‍ക്കുന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്. ഇത് വേദനയ്ക്ക് കാരണമാകുകയും ചെയ്യും. ഇങ്ങനെ സംഭവിയ്ക്കുന്നത് കണങ്കാലിലും കാല്‍ പാദങ്ങളിലുമാണ്. പതിവായി ഫൂട്ട് മസാജ് ചെയ്യുകയും ശരിയായ വിശ്രമത്തിനായി സമയം കണ്ടെത്തുകയും ചെയ്‌താല്‍ നീര് ഒഴിവാക്കാന്‍ കഴിയും.