സ്ത്രീക്കും പുരുഷനും പരസ്പരം സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനുമായാണ് ലൈംഗികത. ഭക്ഷണവും വായുവും പോലെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രധാന ഘടകമാണ് സെക്സും. പലപ്പോഴും ജീവതം ആസ്വാദ്യകരമാക്കാനും സെക്സ് സഹായിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് വിരസമായി തോന്നാം. പലപ്പോഴും പല കാരണങ്ങള്‍കൊണ്ട് ഇത് ഒഴിവാക്കുന്നവരുമുണ്ട്. ചിലപ്പോള്‍ പങ്കാളിയോട് അടുപ്പം തോന്നാത്തത്, പങ്കാളിയില്‍ ശുചിത്വം തോന്നാത്തത്, വിഷമം നിറഞ്ഞ അവസ്ഥ അല്ലെകില്‍ എന്തെങ്കിലും സ്വകാര്യ കാരണങ്ങളുമാകാം.
ലൈംഗീകത വേണ്ടെന്നു വയ്ക്കുന്നതിനുളള ചില കാരണങ്ങള്‍:
ആക്ടീവായ ലൈംഗിക ജീവിതത്തില്‍ ചില ഉത്തരവാദിത്വങ്ങളും ഉണ്ട്. ലൈംഗീകത ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീ ഗര്‍ഭിണിയാകുമോ എന്ന പേടിയോടും സ്ട്രെസ്സോടെയുമാണ് കടന്നു പോകുന്നതെങ്കില്‍ ലൈംഗീകത ആസ്വാദ്യകരമാകില്ല. ഗര്‍ഭനിരോധന ഗുളികയെക്കുറിച്ചോ നിങ്ങളുടെ പങ്കാളി കോണ്ടം ഉപയോഗിച്ചോ എന്നതിനെപ്പറ്റിയോ ആശങ്കയുള്ളവരും ലൈംഗീകതയോട് പൊരുത്തപ്പെടാന്‍ മടിക്കും.
പലരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്ക് ലൈംഗികരോഗങ്ങള്‍ പകരുവാനുള്ള സാധ്യത ഏറെയാണ്. ഒകഢ വൈറസ് പരിശോധനയില്‍ ചിലപ്പോള്‍ പോസിറ്റീവ് ആയേക്കാം. ഗോണോറിയ, സിഫിലിസ് എന്നീ ലൈംഗിക രോഗങ്ങളും സെക്സ് വേണ്ടെന്നു വയ്ക്കുന്നതോടെ ഒഴിവാക്കാം.
എല്ലാം പരിഹരിക്കാം..
മുകളില്‍ പറഞ്ഞ തരത്തിലുള്ള ആശങ്കകളാണ് പലപ്പോഴും ലൈംഗീകത വേണ്ടെന്നുതന്നെ തീരുമാനിക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്. ഇനി നിങ്ങള്‍ ലൈംഗീകത പൂര്‍ണമായും വര്‍ജിക്കുവാന്‍ തീരുമാനിച്ചാല്‍ പഠനത്തില്‍ അല്ലെങ്കില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ലൈംഗീകത അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കണമെങ്കില്‍ നിങ്ങളുടെ യഥാര്‍ഥ ജീവിത പങ്കാളിയുമായി ബന്ധത്തിലേര്‍പ്പെടുന്നതാകും നല്ലത്. അല്ലെങ്കില്‍ അത് പലപ്പോഴും ജീവിതത്തിന്റെ താളം തെറ്റിക്കുകയും പിന്നീട് പശ്ചാത്തപിക്കേണ്ടിയും വരാം. ഒരാളില്‍ തൃപ്തിപ്പെടാന്‍ കഴിഞ്ഞാല്‍ ഇതെല്ലാം ഒഴിവാക്കാം.
ലൈംഗീകതയില്‍ വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്. പരസ്പരം പങ്കാളിയോട് ഇഷ്ടം തോന്നുന്നതില്‍ ശുചിത്വത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് ലൈംഗിക ബന്ധത്തിനു മുമ്പ് ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
ഇണകള്‍ക്ക പരസ്പരമുള്ള ബഹുമാനവും കിടപ്പറയില്‍ പ്രധാനമാണ്. പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് നിറവേറ്റിക്കൊടുക്കുക. ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ സ്നേഹപൂര്‍വം അത് പറഞ്ഞ മനസ്സിലാക്കുക.
ലൈംഗീകതയ്ക്ക് അതിന്റേതായ വൈകാരികതലം ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ യഥാര്‍ത്ഥ പങ്കാളിയുമായിട്ടല്ല നിങ്ങളുടെ ലൈംഗികബന്ധം എങ്കില്‍ രണ്ടു പേരും വൈകാരിക പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.