വെളിച്ചെണ്ണ ഫേസ്മാസ്ക്- വരണ്ടതും പ്രകോപിതവുമായ ചർമ്മത്തിനുള്ള ഔഷധ മരുന്നാണ് വെളിച്ചെണ്ണ. നിങ്ങളുടെ മുഖത്തിൽ വെളിച്ചെണ്ണ നേരിട്ട് പുരട്ടുന്നത് വഴി ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കാനും ചർമ്മത്തെ ശാന്തമാക്കാനും വീക്കങ്ങളെ കുറയ്ക്കാനും സഹായിക്കും. ചർമത്തിലെ ജലാംശ നില മെച്ചപ്പെടുത്തികൊണ്ട് സൂര്യതാപത്തെ ചികിത്സിക്കാനും അണുബാധ ഉണ്ടാകുന്നത് തടയാനും ഇതിന് കഴിവുണ്ട്. എങ്കിലും നിങ്ങൾക്ക് എണ്ണമയമുള്ളതും മുഖക്കുരു ഉള്ളതുമായ ചർമ്മമുണ്ടെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ നിന്നും അകന്ന് മാറിനിൽക്കുക.
തണ്ണിമത്തൻ മാസ്ക് -തണ്ണിമത്തൻ ഉന്മേഷം പകരാൻ മാത്രമല്ല, ചർമ്മത്തില ദോഷകരമായ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ചർമ്മ ദോഷങ്ങളെ തടയാനും സഹായിക്കുന്നു. ഇതിന് സഹായിക്കുന്ന ലൈക്കോപീൻ എന്ന ഘടകം തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. എങ്ങനെ ഉപയോഗിക്കാം : ഒരു കപ്പ് തണ്ണിമത്തൻ സമചതുരത്തിൽ ചെറുതായി മുറിച്ചെടുത്ത് ജ്യൂസ് അടിച്ചെടുക്കുക. ഉറങ്ങുന്നതിനുമുമ്പ് ഒരു കോട്ടൺ ബോൾ ഉപയോഗിച്ചുകൊണ്ട് ഇത് മുഖത്ത് പുരട്ടി വരണ്ടതാക്കി മാറ്റുക