മുഖ സൗന്ദര്യം നിലനിര്‍ത്താന്‍ പല കാര്യങ്ങളും പരീക്ഷിക്കുന്നവരാണ് ഒട്ടു മിക്ക സ്ത്രീകളും. എന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുമില്ല. ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ..
*രാവിലെയും രാത്രിയും മുഖം ക്ലെന്‍സും ടോണിംഗും ചെയ്യുക. ലിക്വിഡുകളോ, പാഡോ ഇതിനായി ഉപയോഗിക്കാം. ഇതുവഴി മുഖത്തെ അഴുക്കുകള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നത് തടയുകയും ചെയ്യാം. ഈ ആവശ്യത്തിന് ഫാര്‍മസിയില്‍ നിന്ന് ക്ലെന്‍സറും ടോണറും വാങ്ങാം.
* രാത്രിയും രാവിലെയും ചര്‍മ്മത്തിന് നനവുണ്ടാകാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വരണ്ട ചര്‍മ്മമുള്ളവര്‍ പകല്‍ സമയത്ത്. മുഖത്ത് മുഴുവനും ഒരു നല്ല മോയ്സ്ച്വറൈസര്‍ ഉപയോഗിക്കുക. പകലും രാത്രിയും പ്രത്യേകമായിട്ടുള്ളവ ഉപയോഗിക്കാം.
*മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഒരു ആന്റി റിങ്കിള്‍ മോയ്സ്ച്വറൈസര്‍ ഉപയോഗിക്കുക.മേക്കപ്പിടുന്നതിന് മുമ്പും, നീക്കിയ ശേഷവും ഇത് ഉപയോഗിക്കാം. ഇതുവഴി പകല്‍ നഷ്ടപ്പെട്ട ഈര്‍പ്പം വീണ്ടെടുക്കാം.
*ലിക്വിഡോ, പൗഡറോ ഉപയോഗിച്ച് നല്ല ഫൗണ്ടേഷനിടുക. അതുപോലെ ചര്‍മ്മത്തിന്റെ നിറത്തിന് യോജിച്ച ഷേഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ നിറത്തിനനുയോജ്യവും, സ്മൂത്താകാന്‍ സഹായിക്കുന്നതുമാണ് ലിക്വിഡുകള്‍. എന്നാല്‍ പൗഡര്‍ പാടുകളെ മറയ്ക്കാന്‍ സഹായിക്കും. ചിലര്‍ ഇത് രണ്ടും ഉപയോഗിക്കാറുണ്ട്.
*മിനറലുകളുള്ള മികച്ച ഫൗണ്ടേഷന്‍ മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ മറയ്ക്കുകയില്ല. എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമെന്ന വിശേഷണവുമായി വരുന്ന ഫൗണ്ടേഷന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. നല്ലൊരു കണ്‍സീലറും ഉപയോഗിക്കുക. ഇത് മുഖത്തെ പാടുകള്‍ മറയ്ക്കാനും, ഫൗണ്ടേഷന്‍ ഇല്ലാതെ പോയ ഭാഗങ്ങളില്‍ കവര്‍ ചെയ്യാനും സഹായിക്കും. ഉറക്കച്ചടവ് മൂലം കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് വളയങ്ങള്‍ മറയ്ക്കാനും ഇത് സഹായിക്കും.