ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണവും ആവശ്യത്തിന് ഉറക്കവും തിളക്കമുള്ള ചര്‍മ്മം കിട്ടാന്‍ വളരെയധികം സഹായിക്കും.
തിളക്കമുള്ള ചര്‍മം അഥവാ ഗ്ലോയിങ് സ്‌കിന്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മുഖത്ത് പാടുകളും കുരുക്കളും ഒന്നുമില്ലാത്ത നല്ല മൃദുവമായി ചര്‍മ്മം പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടം. പക്ഷെ ചുമാതിരുന്നാല്‍ തിളക്കമുള്ള ചര്‍മ്മം ലഭിക്കില്ല. ശരിയായ ജീവിത ശൈലിയും നല്ല ഭക്ഷണവുമാണ് ഇതിന് ഏറ്റവും പ്രധാനം. രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കുന്നതിന് മുന്‍പും ചര്‍മ്മത്തിന് ആവശ്യമായ എല്ലാ പരിചരണങ്ങളും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം..
ക്ലെന്‍സിങ് വളരെ നിര്‍ബന്ധം
രാത്രി കിടക്കുന്നതിന് മുന്‍പും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മുഖം വ്യത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നല്ല ഊര്‍ജവും ഉന്മേഷവും കിട്ടാന്‍ ഇത് സഹായിക്കും. ചര്‍മ്മം ആഴത്തില്‍ വ്യത്തിയാക്കുന്നതിലൂടെ ഇവയ്ക്ക് സ്വന്തമായി ശ്വസിക്കാനുള്ള അവസരമാണ് നിങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. പതിവായി മുഖം വ്യത്തിയാക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താന്‍ സഹായിക്കും. ഒരു ഫേഷ്യല്‍ അല്ലെങ്കില്‍ ക്ലെന്‍സര്‍ ചര്‍മ്മത്തിലെ എല്ലാത്തരം മലിനീകരണങ്ങളെയും നീക്കം ചെയ്യുന്നു. ചര്‍മ്മം പൊട്ടുന്നത്, അകാല വാര്‍ദ്ധക്യം എന്നിവയെല്ലാം മാറ്റാന്‍ ഇത് സഹായിക്കും. ഇത് മാത്രമല്ല കൃത്യമായി സണ്‍സ്‌ക്രീന്‍ ഇടേണ്ടതും വളരെ അത്യാവശ്യമാണ്.
പുകവലി വേണ്ട
സ്ത്രീകളായാലും പുരുഷന്മാരായാലും അമിതമായി പുകവലിച്ചാല്‍ അത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ക്രമേണ ചര്‍മ്മത്തിന്റെ ഓക്‌സിജനും പോഷകങ്ങളും നഷ്ടപ്പെടുത്തുന്നു. ഇത് ചര്‍മ്മം വിളറിയതാക്കുകയും നിറം മങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടാതെ ചുളിവുകളും ഉണ്ടാക്കുന്നു. പുകവലി നമ്മുടെ ചര്‍മ്മത്തെ നിര്‍ജ്ജലീകരണം ചെയ്യും, അതിന്റെ ഫലമായി ചര്‍മ്മം മങ്ങിയതും അനാരോഗ്യകരവുമാകും.
സമീകൃതാഹാരം വളരെ പ്രധാനം
ദിവസവും നല്ല സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തെയും മനസിനെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുകളും പോഷകങ്ങളും നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് സന്തോഷവും തിളക്കവും നല്‍കുന്നു. സമീകൃതാഹാരം പിന്തുടരുന്നതിലൂടെ സുന്ദരമായ ചര്‍മ്മം കൈവരിക്കാന്‍ കഴിയുമെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല.
ശരിയായ ഉറക്കം പ്രധാനമാണ്
ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിലേക്ക് രക്തയോട്ടം വര്‍ധിക്കുന്നു. ഇത് തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ കാരണമായേക്കാം. ഉറക്കം ഒഴിവാക്കുകയോ ഉറക്കമില്ലായ്മയോ ചര്‍മ്മത്തെ നിര്‍ജീവമാക്കും. ഉറക്കക്കുറവ് നമ്മുടെ മുഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുന്നു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് കുറഞ്ഞത് 7-9 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.
ധാരാളം വെള്ളം കുടിക്കണം
വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യും. ദിവസേനയുള്ള ജല ഉപഭോഗം കുറച്ചാല്‍ നമ്മുടെ ചര്‍മ്മത്തിന്റെ ഇലാസ്റ്റിക്‌സിറ്റി നഷ്ടപ്പെടാന്‍ കാരണമാകും. രാവിലെ എണീക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. എല്ലാ ചര്‍മ്മ സംരക്ഷണ പ്രശ്നങ്ങള്‍ക്കും വെള്ളം മികച്ച പരിഹാരമാണ്, ഇത് നമ്മുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശത്തിലും രൂപത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ ആന്തരിക ആരോഗ്യം പരിപാലിക്കുക എന്നതാണ് നിങ്ങളുടെ ചര്‍മ്മത്തിന്റെ അവസ്ഥ പരിഹരിക്കാനുള്ള എളുപ്പവഴി. സുന്ദരവും തിളങ്ങുന്നതുമായ ചര്‍മ്മം നല്ല ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ശരിയായ ജീവിതശൈലിയും ചര്‍മ്മസംരക്ഷണ ശീലങ്ങളും ഉപയോഗിച്ച് ഇത് നേടാനാകും.