Latest News

നെറ്റിയില്‍ വെടി കൊണ്ട ആ എക്‌സ്‌പ്രെഷന്‍ മറക്കാന്‍ പറ്റോ?; ഒട്ടുമിക്ക കമെന്റുകളില്‍ വരെ നിറയുന്ന 'മീം'; 'അത് ട്രോള്‍ ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ശരത് 

Malayalilife
 നെറ്റിയില്‍ വെടി കൊണ്ട ആ എക്‌സ്‌പ്രെഷന്‍ മറക്കാന്‍ പറ്റോ?; ഒട്ടുമിക്ക കമെന്റുകളില്‍ വരെ നിറയുന്ന 'മീം'; 'അത് ട്രോള്‍ ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ശരത് 

മിനിസ്‌ക്രീനിലെ 'നിത്യഹരിത താരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് ശരത് ദാസ്. സിനിമകളിലൂടെയും നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ശരത്, അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ചുള്ള ട്രോളുകളെക്കുറിച്ച് മനസ്സ് തുറന്നു. 

ഒരു സീരിയലില്‍ ശരത് അവതരിപ്പിച്ച കഥാപാത്രം വെടിയേറ്റു വീഴുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിലെ ശാരീരിക ഭാഷയും അവതരണവുമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്. 

കാലങ്ങള്‍ക്കിപ്പുറവും ആ രംഗം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീലുകളായും സ്റ്റിക്കറുകളായും പ്രത്യക്ഷപ്പെടാറുണ്ട്. 'അത്തരം ട്രോളുകള്‍ ഇപ്പോള്‍ താന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ ആ രംഗം വെച്ചുള്ള വാട്‌സാപ്പ് സ്റ്റിക്കറുകള്‍ തന്റെ ഫോണിലുണ്ട്. തമാശയായി പലര്‍ക്കും താന്‍ തന്നെ ആ സ്റ്റിക്കറുകള്‍ അയച്ചു കൊടുക്കാറുണ്ട്,' എന്ന് ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു. തന്റെ അഭിനയത്തെ പരിഹസിച്ചവര്‍ക്കെതിരെ പിണങ്ങുന്നതിന് പകരം, അതിനെ ഒരു തമാശയായി കണ്ട് ആസ്വദിക്കുന്ന ശരത്തിന്റെ നിലപാടിനെ ആരാധകര്‍ അഭിനന്ദിക്കുന്നു. 

Read more topics: # ശരത് ദാസ്.
sarath das says situation troll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES